സുന്ദര്‍ബന്‍സിലെ കണ്ടല്‍ക്കാടുകളില്‍ നിന്നും തേന്‍ ശേഖരിക്കുന്ന ആദിവാസികള്‍ കടുവയ്ക്കിരയാവുക സാധാരണമായിരുന്നു. ഉപജീവനത്തിന് മറ്റു മാര്‍ഗ്ഗങ്ങളില്ലാതിരുന്നതിനാല്‍ അവര്‍ വനദേവതയെ പ്രാര്‍ത്ഥിച്ചും മന്ത്രങ്ങള്‍ ചൊല്ലിയും കാട്ടിലേക്കുതന്നെ പോവുക പതിവാക്കിയിരുന്നു. തേന്‍ ശേഖരിക്കുന്ന ബംഗാളികളെ മൗളിസ് (Maulis) എന്നാണ് വിളിക്കുക. അവരുടെ വനദേവതയാണ് ബോണ്‍ ബിബി(Bon Bibi) വനദേവത എല്ലാവരേയും കാക്കാറില്ല. വര്‍ഷത്തില്‍ പത്തോളം പേരെങ്കിലും കടുവയുടെ (Royal Bengal Tiger) ഭക്ഷണമായി മാറുന്നു.1985-2009 കാലത്ത് 789 പേരെ കടുവകള്‍ ആക്രമിക്കുകയുണ്ടായി.666 പേരുടെ ജീവനാണ് നഷ്ടമായത്.ഇവരില്‍ 14 % ആളുകള്‍ തേന്‍ ശേഖരിക്കുന്നവരായിരുന്നു എന്ന് WWF 2017 ല്‍ ഇറക്കിയ രേഖയില്‍ പറയുന്നു.

മരണത്തില്‍ നിന്നും രക്ഷ
ഈ ദുരന്തത്തിന് പരിഹാരവുമായി 24 ദക്ഷിണ പര്‍ഗാനാസ് വന ഡയറക്ടറേറ്റും(Directorate of Forest,24 Parganas,South) ലോക വന്യജീവി ഫണ്ടും (WWF) മധുശേഖരത്തിനുള്ള പുത്തന്‍ സംവിധാനവുമായി രംഗത്തെത്തിയിരിക്കുന്നു.തേന്‍ ശേഖരിക്കുന്നവരുടെ മൂന്ന് സഹകരണ സംഘങ്ങളാണ് വനം വകുപ്പ് നേതൃത്വം നല്‍കി ആരംഭിച്ചത്. തേന്‍ ശേഖരിക്കുന്നതിനുളള പരിശീലനവും അതിനാവശ്യമായ കൂടും വനം വകുപ്പ് നല്‍കിക്കഴിഞ്ഞു. സുന്ദര്‍ബനിലെ വനക്യാമ്പിനുള്ളിലും നൈലോണ്‍ വലവീശിയ സമീപ പ്രദേശങ്ങളിലുമാണ് തേന്‍കൂടുകള്‍ സ്ഥാപിച്ചത്. ക്യാമ്പുകള്‍ കണ്ടല്‍ക്കാടിന്റെ ഉള്ളറകളിലാണെങ്കിലും കടുവകളെ ഭയക്കാതെ, തേന്‍ശേഖരിക്കുന്നവര്‍ക്ക് ഇവിടെ പോകാന്‍ കഴിയും എന്നതാണ് നേട്ടം.ഇത് പാവങ്ങളുടെ ജീവന്‍ രക്ഷിക്കുക മാത്രമല്ല പാരിസ്ഥിതിക സന്തുലിതാവസ്ഥ ബാലന്‍സ് ചെയ്യാനും സഹായിക്കുന്നു.
സഹകരണ സംഘം നല്‍കുന്ന ശക്തി
ഇപ്പോള്‍ 70 അംഗങ്ങളുള്ള സഹകരണ സംഘത്തില്‍ കൂടുതല്‍പേരെ ഉള്‍പ്പെടുത്തുമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (DFO) സന്തോഷ്.ജി.ആര്‍ പറഞ്ഞു.ജര്‍ഖാളി(Jharkhali),കുല്‍ത്താളി(Kultali),നല്‍ഗോര(Nalgora) എന്നിവിടങ്ങളിലാണ് സഹകരണ സംഘങ്ങള്‍ തുടങ്ങിയത്. അവര്‍ക്ക് വായ്പയായി സാമ്പത്തിക സഹായവും പഞ്ചായത്ത്-ഗ്രാമ വികസന വകുപ്പ് നല്‍കിയിട്ടുണ്ട്. രണ്ടു വര്‍ഷം നീണ്ട പഠനത്തിന് ശേഷമാണ് തേനീച്ചകളെ കൂടുകളാക്കി വയ്ക്കാനുള്ള ഇടങ്ങള്‍ നിശ്ചയിച്ചതെന്ന് ലോക വന്യജിവി ഫണ്ട് ലാന്‍ഡ്‌സ്‌കേപ്പ് കോഓര്‍ഡിനേറ്റര്‍ രതുള്‍ സാഹ പറഞ്ഞു (Ratul Saha,landscape coordinator,WWF,India)
ബന്‍ഫൂല്‍ വൈല്‍ഡ് ഹണി
തേനിന്റെ പ്രധാന സീസണ്‍ മാര്‍ച്ച് മുതല്‍ ജൂണ്‍ ആദ്യവാരം വരെയാണ്. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഓരോ അംഗത്തിനും ഇരുപതിനായിരം രൂപ ഓരോ മാസവും ലഭിക്കുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്. സുന്ദര്‍ബനിലെ തേന്‍ ബന്‍ഫൂല്‍ വൈല്‍ഡ് ഹണി (Bonphool Wild honey) എന്ന പേരില്‍ മാര്‍ക്കറ്റിലെത്തിക്കാനാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ബിശ്വ ബംഗ്ലാ ഔട്ട്‌ലറ്റുകളിലൂടെയാവും വില്‍പ്പന.ജൂണ്‍ കഴിയുന്നതോടെ തേന്‍പെട്ടികള്‍ ദക്ഷിണ ബംഗാളിലെ യൂക്കാലി വനങ്ങളിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ എല്ലാ സീസണിലും തേന്‍ ലഭിക്കുന്നതിനുള്ള സംവിധാനമാണ് വനം വകുപ്പ് ദീര്‍ഘവീക്ഷണം ചെയ്യുന്നത്.
English Summary: Sunderban honey hunters get a new way of life ,thanks to forest department and WWF
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments