തമിഴ്നാട് കൃഷിവകുപ്പു കർഷകർക്കായി സപ്ലൈ ചെയിൻ മാനേജ്മന്റ് സംവിധാനം ഒരുക്കുന്നു. ഡിപ്പാർട്ടുമെൻറ് ഓഫ് അഗ്രികൾച്ചർ മാർക്കറ്റിംഗ് ആൻഡ് അഗ്രി ബിസിനസും ചേർന്നാണ് ഈ സംവിധാനം ഒരുക്കുക. ആദ്യപടിയായി കോയമ്പത്തൂർ ജില്ലയിലെ ഏഴു ബ്ലോക്കുകളിൽ ആണ് ഈ സംവിധാനം നിലവിൽ വരിക. പെട്ടന്ന് നാശമാകുന്ന കാർഷി കോല്പന്നങ്ങൾ സൂക്ഷിക്കുന്നതിനുള്ള കോൾഡ് സ്റ്റോറേജ് സംവിധാനവും ഉത്പന്നങ്ങൾ പാക്ക് ചെയ്യുന്നതിനും സ്റ്റോർ ചെയ്യുന്നതിനുമുള്ള യന്ത്രസംവിധാനങ്ങളും ഇതിന്റെ ഭാഗമായി ഒരുക്കുമെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
38 .33 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഈ പദ്ധതിക്കായുള്ള കെട്ടിടങ്ങളുടെ നിർമാണം ഏതാണ്ട് പൂർത്തീകരിച്ചു കഴിഞ്ഞു. കോൾഡ് സ്റ്റോറേജ്സംവിധാനം ഉത്പന്നങ്ങൾ തരംതിരിച്ചു ഗ്രേഡ് ചെയ്യുന്നതിനും പാക്ക് ചെയ്യന്നതിനുമുള്ള യന്ത്രങ്ങൾ എന്നിവ ഓഗസ്റ്റ് മാസത്തോടെ വാങ്ങിക്കുമെന്നു അഗ്രികൾച്ചർ മാനേജ്മന്റ് ഡെപ്യൂട്ടി ഡയറക്ടർ പി പളനിസ്വാമി അറിയിച്ചു.
ഉദ്പാദനശേഷം ഉണ്ടാകുന്ന നഷ്ടങ്ങൾ നികത്തി കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും ഇവരെ സംരക്ഷിക്കുന്നതിനുമാണ് ഇത്തരത്തിൽ ഒരു സംവിധാനം കൊണ്ടുവരുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു കൂടാതെ വികസിത രാഷ്ടങ്ങളിൽ ഉദ്പാദനശേഷമുള്ള നഷ്ടം 2 മുതൽ 5 ശതമാനം വരെ ആണെങ്കിൽ തമിഴ് നാട്ടിൽ കാലാവസ്ഥാവ്യതിയാനം മൂലം കർഷകർക്ക് ഉണ്ടാകുന്ന നഷ്ട്ടം 30 മുതൽ 35 ശതമാനം വരെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ നിര്മ്മിക്കുന്ന പ്ലാന്റുകൾ മുഖേന കാർഷികോത്പന്നങ്ങളുടെ മൂല്വൽക്കരണവും ലക്ഷ്യമിടുന്നുണ്ട് നിലവിൽ 2 ശതമാനം മൂല്യവർധിത ഉത്പന്നങ്ങൾ മാത്രമേ ഉദ്പാദിപ്പിക്കുന്നുള്ളൂന്നോ ഇത് 15 ശതമാനം വരെ ഉയർതുന്നതിനുള്ള സംവിധാനങ്ങളും ഇതോടനുബന്ധിച്ചു ഒരുക്കും
Share your comments