-
-
News
സപ്ലൈകോ നെല്ലു സംഭരണം: യോഗം മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും
സപ്ലൈകോ വഴി നെല്ലു സംഭരണ സീസണ്‍ ആരംഭിച്ചതിന്റെ ഭാഗമായി നെല്ലിന്റെ ഗുണനിലവാര മാനദണ്ഡം പുനര്‍നിര്‍ണ്ണയിക്കുന്നതിനായി സെപ്റ്റംബര്‍ 28-ന് ഉച്ചയ്ക്ക് രണ്ടിന് വെച്ചൂര്‍ പുത്തന്‍പാലം എസ്.എന്‍.ഡി.പി ഹാളില്‍ യോഗം ചേരും.
യോഗം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യു. ജോസ് കെ.മാണി എം.പി, സി. കെ ആശ എം.എല്‍.എ, വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിദ് എന്നിവര്‍ സംസാരിക്കും.
കൃഷി വകുപ്പ്, സപ്ലൈകോ, മില്ലുടമകള്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സ്‌പ്ലൈകോയിലൂടെ നെല്ലു നല്‍കുന്നതിനുളള കര്‍ഷകരുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ആരംഭിച്ചിട്ടുണ്ട്.

English Summary: supplyco food security
Share your comments