പാലക്കാട് :ജനങ്ങള്‍ക്കാവശ്യമായ എല്ലാ സാധനങ്ങളും ലഭിക്കുന്ന കേന്ദ്രങ്ങളായി സപ്ലൈ കോ വില്പനശാലകള്‍ മാറിയെന്ന് ഭക്ഷ്യ പൊതുവിതരണ - ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍.
അട്ടപ്പാടിയിലെ പുതൂര്‍ ഉള്‍പ്പടെ ഇന്ന് ഉദ്ഘാടനം നിര്‍വഹിക്കുന്ന മൂന്ന് മാവേലി സ്റ്റോറുക ളോട് കൂടി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും മാവേലി സ്റ്റോറുകള്‍ ആയി കഴിഞ്ഞു എന്നും മന്ത്രി പി തിലോത്തമന്‍ പറഞ്ഞു.
അട്ടപ്പാടി പുത്തൂര്‍ ആലമരത്തു പുതുതായി ആരംഭിക്കുന്ന മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മാവേലി സ്റ്റോറുകളില്‍ നിന്നും ആരംഭിച്ച് പീപ്പിള്‍ ബസാര്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വരെ സപ്ലൈകോ വിതരണ കേന്ദ്രങ്ങള്‍ മാറിയതായും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പുതൂര്‍ ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍ ആദ്യ വില്പന നിര്‍വഹിച്ചു.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാരുതി മുരുകന്‍, വൈസ് പ്രസിഡന്റ് കെ.കെ മാത്യു, പുതൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമീര്‍, സപ്ലൈകോ റീജിയണ ല്‍ മാനേജര്‍ എം.വി ശിവകാമി അമ്മാള്‍, സപ്ലൈകോ മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ അലി അസ്‌കര്‍ പാഷാ എന്നിവര്‍ സംസാരിച്ചു.
Share your comments