ആലപ്പുഴ : പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്തുമെന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് സപ്ലൈകോയിലൂടെ നടപ്പാക്കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ പറഞ്ഞു.
വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണിയിൽ വലിയ ഇടപെടലുകളാണ് പൊതുവിതരണ വകുപ്പ് നടപ്പാക്കുന്നത്. മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റി ന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി
സപ്ലൈകോ വിൽപ്പന ശാലകൾ തുടങ്ങുന്നതിന് യാതൊരു നിയന്ത്രണവും ഈ സർക്കാർ ഏർപ്പെടുത്തിയിട്ടില്ല. ഈ സർക്കാർ അധികാരമേറ്റപ്പോൾ 38 പഞ്ചായത്തുകളിൽ സപ്ലൈകോ വില്പനശാലകൾ ഉണ്ടായിരുന്നില്ല. ഈ പഞ്ചായത്തുകളിൽ വില്പനശാലകൾ സ്ഥാപിക്കുക എന്നതായിരുന്നു സർക്കാരിന്റെ ആദ്യ ലക്ഷ്യം.
ഇന്ന് എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ വിൽപ്പന ശാലകൾ ആരംഭിച്ചുകഴിഞ്ഞു. ഇടമലക്കുടി, വട്ടവിള എന്നിവിടങ്ങളിൽ മൊബൈൽ വിൽപനശാലകളാണ് പ്രവർത്തിക്കു ന്നതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ചുവർഷത്തെ സർക്കാരിന്റെ പ്രവർത്തന ഫലമായി രാജ്യത്തെ ഏറ്റവും വലിയ പൊതു വിതരണ സ്ഥാപനമായി സപ്ലൈകോയെ ഉയർത്താൻ സാധിച്ചു. ഉൽപ്പന്നങ്ങളെല്ലാം ഒരുകുടക്കീഴിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഹൈപ്പർ മാർക്കറ്റ് സ്ഥാപിക്കുക എന്നുള്ളതാണ് ഇനിയുള്ള ലക്ഷ്യം. സപ്ലൈകോ വിൽപനശാലകളിൽ ഗൃഹോപകരണ വിൽപന ആരംഭിച്ചത് വമ്പിച്ച വിപ്ലവം ഉണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.
കോവിഡ് പ്രതിസന്ധി കാലത്ത് സപ്ലൈകോ ഫലപ്രദമായി പ്രവർത്തിച്ചു. 88.6 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യാൻ സാധിച്ചത് പൊതുവിതരണ വകുപ്പിന് കീഴിലുള്ള ജീവനക്കാരുടെ ശ്രമഫലമായാണെന്നും മന്ത്രി പറഞ്ഞു. വിഷുവിനു സ്പെഷ്യൽ കിറ്റ് എല്ലാവർക്കും നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശന ഭായ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അനിത തിലകൻ, വാർഡംഗം കെ.ബി. ഷീബ, എഫ്എംസിജി മാനേജർ എസ് സതീഷ് കുമാർ, സപ്ലൈകോ റീജണൽ മാനേജർ ജോസി സെബാസ്റ്റ്യൻ, ജനപ്രതിനിധി കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
Share your comments