സപ്ലൈകോ റേഷൻ കട തുടങ്ങാൻ ഒരുങ്ങുന്നു. പൊതുവിതരണത്തിൻറെ ഏജൻസിയായ സപ്ലൈകോ തിരുവനന്തപുരത്ത് റേഷൻകട തുടങ്ങുന്നു. ചൊവ്വാഴ്ചയാണ് ഉദ്ഘാടനം. ഇതിനെതിരെ പ്രതിഷേധവുമായി റേഷൻകട വ്യാപാരികൾ. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കടകളടച്ച് പ്രതിഷേധിക്കുവാനാണ് അവരുടെ തീരുമാനം. മൂന്നു മണി മുതൽ 7 മണി വരെയാണ് കടകൾ അടയ്ക്കുക.ചൊവ്വാഴ്ച കരിദിനമായി ആചരിക്കാനും റേഷൻകട വ്യാപാരികൾ തീരുമാനിച്ചിട്ടുണ്ട്.
പുതിയ റേഷൻ കടകൾ തുടങ്ങാൻ വനിതാ സംഘങ്ങൾ, മുൻ സൈനികർ,കുടുംബശ്രീ തുടങ്ങിയവർക്കാണ് ചട്ടങ്ങളനുസരിച്ച് മുൻഗണന. ഭക്ഷ്യഭദ്രതാ നിയമത്തിൻറെയും കെ. ആർ. ഓ . നിർദ്ദേശത്തിന്റെയും ലംഘനമാണ് സപ്ലൈകോ കടകൾ തുറക്കുന്നത് വഴി ഉണ്ടാകാൻ പോകുന്നതെന്ന് റേഷൻകട വ്യാപാരികൾ കുറ്റപ്പെടുത്തി. പുതുതായി 2000പേരെ നിയമിക്കാനുള്ള നീക്കവും അനുവദിക്കാൻ കഴിയില്ലെന്ന് അവർ പറയുന്നു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
തറവിലക്ക് പിന്നാലെ സംഭരണശാലകൾ തുടങ്ങാൻ സർക്കാർ നീക്കം
പാചകവാതക ബുക്കിങ്ങിന് ഇനി ഏകീകൃത നമ്പർ
നെല്ല് സംഭരണത്തിന് മില്ലുടമകളുടെ പച്ചക്കൊടി
നെല്ല് സംഭരണത്തിൽ പൂർവ്വസ്ഥിതി തുടരാൻ സപ്ലൈകോ
റബ്ബർ കർഷകർക്ക് ആശ്വാസമായി റബ്ബറിന് വില 150 ലെത്തി
ഈ ചാർജിങ് സ്റ്റേഷനുകൾക്ക് അപേക്ഷ ക്ഷണിച്ചു
Share your comments