കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്കിനു കീഴിലെ കർഷകരുടെ നേതൃത്വത്തിൽ നടത്തിയ സ്വർണ്ണ മുഖി ഇനത്തിൽ പെട്ട ഏത്തവാഴ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനംകെ.കെ. കുമാരൻ പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ നിർവ്വഹിച്ചു. സഹകരണ വകുപ്പ് ചേർത്തല അസിസ്‌റ്റന്റ് രജിസ്ട്രാർ കെ. ദീപു മുഖ്യാതിഥിയായിരുന്നു.ബാങ്ക് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.
.നേന്ത്രവാഴയിൽതൂക്കം ഏറെ ലഭിക്കുന്ന രുചികരമായ പഴമാണ് സ്വർണ്ണ മുഖിയുടേത്. കുലയിൽ കായകളുടെ എണ്ണവും കൂടുതൽ ഉണ്ടാകുമെന്നതും ഇതിന്റെ പ്രത്യകതയാണ്. ടിഷ്യു കൾച്ചർ ഇനത്തിൽപ്പെട്ട ഇതിന്റെ വിത്തിന് നാൽപതു രൂപയോളം വിലവരും. ആയിരം തൈകളാണ് ബാങ്ക് കർഷകർക്കും ഫാർമേഴ്സ് ക്ലബുകൾക്കുമായി വാങ്ങി നൽകിയത്. Swarna Mukhi is a delicious fruit that weighs a lot more than a banana. This is due to the fact that the number of berries in the bunch is higher. The seeds of this tissue culture variety cost around forty rupees. The bank bought 1,000 saplings for farmers and farmers' clubs.
ആദ്യ ഘട്ടത്തിൽ നല്ല പരിചരണം ഇതിനാവശ്യമാണ്. ചാണകവും കോഴി വളവും ആണ് അടിവളമായി ഇട്ടത്. ബാങ്കിനു കീഴിലെഹരിത സമൃദ്ധി കർഷക ഗ്രൂപ്പംഗങ്ങളുടെ വീടുകളിൽ വിളഞ്ഞ ഏത്തവാഴയാണ് ഇന്ന് വിളവെടുത്തത്.. അൻപതോളം സ്വർണ്ണ മുഖി വാഴ കൃഷി ചെയ്ത സർക്കാർ ജീവനക്കാരനായ സതീഷിന്റെ തോട്ടത്തിൽ നടന്ന ചടങ്ങിൽ ഭരണ സമിതിയംഗങ്ങളായ , റ്റി.ആർ. ജഗദീശൻ , കെ. ഷൺമുഖൻ,പി.ഗീത . ഗ്ലാസ്കോ , സി.കെ. മനോഹരൻ , ജി.പ്രദീപ്.എന്നിവർ പങ്കെടുത്തു. കാർഷിക സമിതി കൺവീനർ ജി. ഉദയപ്പൻസ്വാഗതവും ഗ്രൂപ്പു സെക്രട്ടറി കെ. നടേശൻ നന്ദിയും പറഞ്ഞു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ വാഴക്കൃഷി പുരാണം.
#Kanjikkuhy#Agriculture#Krishi#Farmers Group
Share your comments