<
  1. News

കാരറ്റ്, മുന്തിരി മുതൽ വിളവെടുക്കുന്ന കർഷകൻ വരെ സ്വാതന്ത്രരെ കാത്തിരിക്കുന്ന ചിഹ്നങ്ങൾ

കാരറ്റ് മുതൽ വിളവെടുക്കുന്ന കർഷകൻ വരെയുള്ള 75 ചിഹ്നങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി.The Election Commission has released 75 symbols ranging from carrots to the farmer who harvests. കാർഷിക ഉപകരണങ്ങൾ കൂടാതെ വാഹങ്ങളും സ്പോർട്സ് ഉപകരണങ്ങളും ഒക്കെയുണ്ട് ചിഹ്നങ്ങളുടെ കൂട്ടത്തിൽ.

K B Bainda
കാർഷിക ഉപകരണങ്ങൾ കൂടാതെ വാഹങ്ങളും സ്പോർട്സ് ഉപകരണങ്ങളും ഒക്കെയുണ്ട് ചിഹ്നങ്ങളുടെ കൂട്ടത്തിൽ
കാർഷിക ഉപകരണങ്ങൾ കൂടാതെ വാഹങ്ങളും സ്പോർട്സ് ഉപകരണങ്ങളും ഒക്കെയുണ്ട് ചിഹ്നങ്ങളുടെ കൂട്ടത്തിൽ

 

 

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ കാത്തിരിക്കുന്ന ചിഹ്നങ്ങളിലെ വൈവിധ്യം കൊണ്ട് ഇത്തവണ ശ്രദ്ധനേടിയിരിക്കുകയാണ്. കാരറ്റ് മുതൽ വിളവെടുക്കുന്ന കർഷകൻ വരെയുള്ള 75 ചിഹ്നങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി.The Election Commission has released 75 symbols ranging from carrots to the farmer who harvests. കാർഷിക ഉപകരണങ്ങൾ കൂടാതെ വാഹങ്ങളും സ്പോർട്സ് ഉപകരണങ്ങളും ഒക്കെയുണ്ട് ചിഹ്നങ്ങളുടെ കൂട്ടത്തിൽ. അലമാര , ആന്റിന, ആപ്പിൾ , ഓട്ടോറിക്ഷ, മഴു, ബലൂൺ, ബെഞ്ച്, ബ്ലാക്ക് ബോർഡ്, കുപ്പി, ബ്രീഫ് കേസ്, ബ്രഷ്, തൊട്ടി, കാമറ, മെഴുകുതിരികൾ , കാർ, കാരംസ് ബോർഡ്, കൈവണ്ടി , ചെണ്ട, കോട്ട് , കാരറ്റ് , ശംഖ്, ക്രിക്കറ്റ് ബാറ്റ്, വിളവെടുക്കുന്ന കർഷകൻ, കപ്പും സോസറും , മൺകലം, ഇലക്ട്രിക്ക് സ്വിച്ച് , എരിയുന്ന പന്തം, ഓടക്കുഴൽ, ഫുട്ബോൾ, ഗ്യാസ് സ്റ്റവ്, മുന്തിരിക്കുല,ഹാർമോണിയം, ഹെൽമെറ്റ് , ഹോക്കി സ്റ്റിക്കും പന്തും, കുടിൽ, മഷിക്കുപ്പിയും പേനയും, ഇസ്തിരിപ്പെട്ടി, കെറ്റിൽ, പട്ടം, ലാപ്ടോപ്പ്, എഴുത്തുപെട്ടി, താഴും താക്കോലും, മാങ്ങാ, മൊബൈൽ ഫോൺ, പൈനാപ്പിൾ, കലപ്പ, പ്രഷർ കുക്കർ, തീവണ്ടി എഞ്ചിൻ, മോതിരം, റോസാ പൂവ്, റബ്ബർ സ്റ്റാമ്പ്, കത്രിക, സ്കൂട്ടർ, തയ്യൽ മെഷീൻ, കപ്പൽ, സ്ലേറ്റ്, സ്റ്റെതസ്കോപ്പ്, സ്റ്റൂൾ, മേശ, ടേബിൾ ഫാൻ, മേശ വിളക്ക്, ടെലിഫോൺ, ടെന്നീസ് റാക്കറ്റ്, പെരുമ്പറ, പമ്പരം, വൃക്ഷം, ട്രംപറ്റ് , കോർത്തിരിക്കുന്ന രണ്ടു വാൾ, രണ്ടു വാളും ഒരു പരിചയും, കുട, വയലിൻ, പമ്പ്, ടാപ്പ്, വിസിൽ , ജന്നൽ എന്നിങ്ങനെയാണ് സ്വതന്ത്രരെ കാത്തിരിക്കുന്ന ചിഹ്നങ്ങൾ.


കലപ്പയേന്തിയ കർഷകൻ, കാളയും കലപ്പയും, പശുവും കിടാവും ഒക്കെ മുൻപ് പ്രമുഖ പാർട്ടികളുടെ ചിഹ്നങ്ങൾ ആയിരുന്നത് മുതിർന്നവർ ഓർമ്മിക്കുന്നുണ്ടാകും. എന്നാൽ ഇന്നത്തെ തലമുറയുടെ ദൈനംദിന പ്രവർത്തികളിൽ ഉൾപെട്ടവയാണ് ഇപ്പോൾ പുറത്തിറക്കിയവയിൽ പലതും. വിളവെടുക്കുന്ന കർഷകൻ നമ്മുടെ കാർഷിക സംസ്കാരത്തിന്റെ ഭാഗമായി ഈ തെരഞ്ഞെടുപ്പിലും നിലകൊള്ളട്ടെ. .

 

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :അനധികൃത വലകൾ നീക്കം ചെയ്തു തുടങ്ങി.

English Summary: Symbols waiting for independent candidates Farmer harvesting, carrots and grapes

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds