ജൈവകൃഷിയെ സ്നേഹിച്ച് വിയർപ്പൊഴുക്കി കൃഷിയിൽ തന്നെ ജീവിക്കുകയാണ് കർഷകർ. ആ കർഷകരെ ആദരിച്ചും പ്രോത്സാഹിപ്പിച്ചും ഒപ്പം നിൽക്കുകയാണ് സമൂഹവും. അവരുടെ പ്രശ്നങ്ങൾ, പ്രയത്നങ്ങൾ എല്ലാം പ്രതിഫലിപ്പിക്കാൻ ഒരു പ്ലാറ്റ്ഫോം ആവുകയാണ് ഞങ്ങളും കരുതലോടെ.
ഇതൊരു കർഷകന്റെ പരിഭവമാണ്. സർക്കാർ സംവിധാനങ്ങൾ എല്ലാം നല്ലതിനായി കൂടെ നിൽക്കുമ്പോൾ എവിടെയങ്കിലും ഒരു കോണിൽ ഉണ്ടാകുന്ന ചെറിയ കല്ലുകടി ചൂണ്ടിക്കാണിക്കുന്നു പത്തനംതിട്ടയിലെ ജൈവകർഷകൻ Ck മണി.
CK മണിയുടെ watsapp Post
മക്കളേ മണ്ണിലേക്കും കൃഷിയിലേക്കും ഇറങ്ങാൻ ഒട്ടും താമസിക്കരുത് .കൃഷിയെ പ്രോൽസാഹിപ്പിക്കാൻ ജനകീയ സർക്കാർ എവിടെയും എപ്പോഴും കൃഷി ചെയ്യുക .സുരക്ഷിത കൃഷി ചെയ്യുക .കേരളം മുഴുവൻജൈവ ഭവനം ആക്കുക എന്ന ലക്ഷ്യത്തിലേക്ക് നിങ്ങുമ്പോൾ കൃഷിക്ക് വേണ്ട പച്ചക്കറിതൈകളിൽ തീവെട്ടി കൊള്ള നടത്തുന്നത് ന്യായികരിക്കാൻ പറ്റുന്നതാണോ?
കേരളത്തിലെകൃഷിഭവനുകളിൽ സൗജന്യമായും മറ്റു കാർഷിക സർവ്വകലാശാലകളിലും Agriculture university KVKകളിലുംപച്ചക്കറി തൈയക്ക് രണ്ടു് രുപയും എറിയാൽ 3 രൂപക്കും നൽകുമ്പോൾ കൊല്ലം ജില്ലയിലെ കൊട്ടാരക്കര സദാനന്ദപുരത്തെ കാർഷിക സർവ്വകലാശാലയിലെ മുകളിലത്തെ കൗണ്ടറിൽ ഒരു പച്ചക്കറിതൈക്ക് 5 രൂപയും താഴെത്തെ കൗണ്ടറിൽ 10 രൂപയും വാങ്ങുന്നത്. മുകളിലത്തെ counter ൽ കേന്ദ്ര സബ്സിഡി ഉണ്ട് എന്നാണ് വില കൂടിയ counter ലെ മറുപടി.
വിത്തിന് ഒരു രൂപ പോലും വില വരാത്തപ്പോൾ മുളപ്പിച്ച് നൽകുന്നതിൻ്റെ പേരിൽകർഷകരെ ചൂഷണം ചെയ്യുന്നത് അടുക്കള തോട്ടം കർഷകർ കൃഷി ഉപേക്ഷിക്കാൻ വേണ്ടിയാണോ? വിത്തും വളവും കർഷകൻ്റെ സ്വത്തായി കാണണം. Seed and fertilizer should be seen as the property of the farmer.
അത് കഴിയുന്നതും മാന്യമായ വിലക്ക് കർഷകർക്ക് നൽകണം . അല്ലാതെഈ നില തുടർന്നാൽ ഇനി പച്ചക്കറിതൈയുടെ ശിഖരം മുറിച്ച് വേരൂപിടിക്കാൻ ശ്രമിക്കുന്ന എൻ്റെകുട്ടി കർഷകർ നടത്തുന്ന പരീക്ഷണം പിൻത്തുടരുന്നതാണ് നല്ലത്. "
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഭൂട്ടാന്‍ - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം - 6
Share your comments