1. News

പച്ചക്കപ്പയ്ക്ക് ക്ഷാമം; തമിഴ്നാട് കപ്പ വിപണിയിൽ

പ്രളയത്തിനു ശേഷം മലയാളികളുടെ ഇഷ്ടവിഭവമായ പച്ചക്കപ്പയ്ക്ക് ക്ഷാമം നേരിടുകയാണ്. നാടൻ കപ്പയ്ക്ക് അമിത വില നൽകിയാലും കിട്ടാനില്ല.

KJ Staff

പ്രളയത്തിനു ശേഷം മലയാളികളുടെ ഇഷ്ടവിഭവമായ പച്ചക്കപ്പയ്ക്ക് ക്ഷാമം നേരിടുകയാണ്. നാടൻ കപ്പയ്ക്ക് അമിത വില നൽകിയാലും കിട്ടാനില്ല. എന്നാൽ തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കപ്പ വിപണി കീഴടക്കിയിരിക്കുകയാണ്. കോട്ടയം ജില്ലയിലെ മറ്റക്കര, അരീക്കര, രാമപുരം, പുറപ്പുഴ, മാറിക, വഴിത്തല എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലെ മാർക്കറ്റുകളിൽ പച്ചക്കപ്പ വിൽപനയ്ക്ക് എത്തിയിരുന്നത്. പ്രളയത്തിൽ ദിവസങ്ങളോളം തോട്ടങ്ങളിൽ വെള്ളം നിന്ന് കപ്പ കൃഷി നശിച്ചതാണ് പച്ചക്കപ്പയ്ക്കു ക്ഷാമം നേരിടാൻ കാരണമെന്നു വ്യാപാരികൾ പറയുന്നു. പ്രളയത്തിനു മുമ്പ് കിലോയ്ക്ക് 15 രൂപ നിരക്കിലാണ് പച്ചക്കപ്പ ചില്ലറയായി വിറ്റിരുന്നത്. ഏതാനും ദിവസം മുൻപ് അമിത വില നൽകി എത്തിച്ച നാടൻ പച്ചക്കപ്പ 35 രൂപയ്ക്കു വിറ്റിരുന്നു.

ഇതും ലഭ്യമാകാതെ വന്നതോടെ തമിഴ്നാട് പൊള്ളാച്ചിയിൽ നിന്ന് മൂവാറ്റുപുഴയിൽ മൊത്തമായി എത്തിക്കുന്ന പച്ചക്കപ്പ കമ്മിഷൻ ഏജന്റുമാരിൽ നിന്ന് വാങ്ങി വിൽപന നടത്തുകയാണ് വ്യാപാരികൾ. 25 രൂപ കിലോയ്ക്ക് വാങ്ങുന്ന നാടൻ കപ്പ മുമ്പ് ദിവസം 500 കിലോയോളം വിറ്റിരുന്ന സ്ഥാനത്ത് പൊള്ളാച്ചി കപ്പ 200 കിലോ പോലും വിൽക്കാൻ കഴിയുന്നില്ല.പൊള്ളാച്ചി കപ്പയ്ക്ക് രുചി കുറവും,നിറ വ്യത്യാസ വുമുള്ളതിനാൽ കച്ചവടം കുറവാണ് .

English Summary: Tapioca from tamilnadu.

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds