ചേർത്തല: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ മുഴുവന്‍ വീടുകളിലും ഹരിതം പദ്ധതി പ്രകാരം നടത്തിയ കപ്പകൃഷിയില്‍ നൂറ് ശതമാനം വിളവ്. പദ്ധതി പ്രകാരം പന്തീരായിരം കപ്പ കൊമ്പുകളാണ് ഗ്രാമപഞ്ചായത്ത് വിതരണം ചെയ്തത്. According to the plan, the 12,000 tapioca will be distributed to the panchayat. പദ്ധതിയില്‍ മഹാത്മാഗാന്ധിദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലുറപ്പ് സേനയുടെ സഹായത്തോട് കൂടിയാണ് വീടുകളില്‍ നട്ട് നല്‍കിയത്.
പഞ്ചായത്ത്തല വിളവെടുപ്പ് ഉത്സവം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ സമൃദ്ധീ ഗ്രൂപ്പിന്‍റെ കൃഷിയിടത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.പി.എസ് ജ്യോതിസ് ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് അംഗം എന്‍.വി ഷാജി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ബിനിത മനോജ്, സുധര്‍മ്മസന്തോഷ്, കണ്‍വീനര്‍ രതി കൃഷി ഓഫീസര്‍മാരായ പി.സമീറ,റെജി, എം വിശാഖ്, രഹന കിഷോര്‍ എന്നിവര്‍ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :തണ്ണീര്‍മുക്കം ഗ്രാമ പഞ്ചായത്തിന്‍റെ മത്സ്യ ഗ്രാമം പദ്ധതി: വേന്പനാട്ട് കായലിൽ അഞ്ച് ലക്ഷം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു
#LSGD#Alappuzha#Krishi#Agriculture#Farmer
Share your comments