തോട്ടം ഉടമകളില്‍ നിന്ന് ഈടാക്കുന്ന കാര്‍ഷികാദായ നികുതി പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. തോട്ടം മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് കാര്‍ഷികാദായ നികുതി ഈടാക്കുന്നത് അഞ്ച് വര്‍ഷത്തേക്ക് മരവിപ്പിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതില്‍ മാറ്റം വരുത്തിയാണ് നികുതി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇതിനായി നിയമ ഭേദഗതി കൊണ്ടുവരും.വിശദാംശങ്ങൾ പരിശോധിച്ചു ഓർഡിനൻസ് ആയോ ബിൽ ആയോ കൊണ്ട് വരാനാണ് ഉദ്ദേശിക്കുന്നത്.
തോട്ടം മേഖലയിലെ കാർഷികാദായ നികുതി കാര്യമായി പിരിഞ്ഞുകിട്ടിയിരുന്നില്ല എന്നതിനാൽ ഇതുമൂലം സർക്കാരിന് വലിയാ സാമ്പത്തിക നഷ്ടമില്ല .2017- 18 വർഷം 6.13 കോടി രൂപയാണ് ഈ ഇനത്തിൽ പിരിഞ്ഞു കിട്ടിയത്.നികുതി പിരിച്ചെടുത്തില്ലെങ്കിലും കുടിശ്ശികയും ,പലിശയും പിഴപ്പലിശയും ഉൾപ്പടെ തുക പെരുകുന്ന സാഹചര്യമാണ് ഇപ്പോൾ .നികുതി ഒഴിവാക്കാൻ തീരുമാനിച്ചെങ്കിലും ഇതിനു മുൻകാല പ്രാബല്യം ഇല്ലാത്തതിനാൽ കുടിശ്ശിക ബാധ്യത തീർക്കേണ്ടി വരും.
Share your comments