ഇടപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ഫാംസ് ഡയറി പ്രൈവറ്റ് ലിമിറ്റഡ് ക്ഷീരകർഷകർക്കും ജൈവ പച്ചക്കറി കൃഷി ചെയ്യുന്നവർക്കും ഏറെ ഉപകാരമുള്ള ഒരു സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ്. വലിയ കുഴിയിൽ നിന്ന് മൂന്നു മണിക്കൂർ കൊണ്ട് പച്ച ചാണകം ഉണക്കയാക്കി മാറ്റുന്ന സാങ്കേതിക വിദ്യ.
Edappally based Farms Dairy Pvt. Ltd. has developed a technology that is very useful for dairy farmers and organic vegetable growers. The technique of drying green manure from a large pit in three hours. There is a huge demand for dried dung today. This is the main reason for the development of this technology. At present the charge for pulverization of manure collected by Farms Dairy Pvt. Ltd. is Rs. This will enable the dairy farmers to earn a better income. Therefore, when the manure pits are full, happiness should come to the mind of the farmer. If one calls, the person will come to the front of the farmer's house with the cart to pick up the dung. The manure is collected within hours, dried and powdered and, if not returned, taken at market price.
ഉണക്ക ചാണകത്തിന് വൻ ഡിമാൻഡാണ് ഇന്നുള്ളത്. ഇതുതന്നെയാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള പ്രധാനകാരണവും. ഫാംസ് ഡയറി പ്രൈവറ്റ് ലിമിറ്റഡ് ശേഖരിക്കുന്ന ചാണകം പൊടിച്ച് നൽകുന്നതിന് നിലവിൽ കിലോഗ്രാമിന് ഒന്നര രൂപയും, വാടകയായി 4000 രൂപയുമാണ് ഈടാക്കുന്നത്.
ഇതിലൂടെ ക്ഷീര കർഷകർക്ക് മികച്ച ഒരു വരുമാനം നേടാം. അതുകൊണ്ടുതന്നെ ചാണക കുഴികൾ നിറഞ്ഞാൽ ഇനി കർഷകൻറെ മനസ്സിൽ സന്തോഷം ആണ് വരേണ്ടത്.
ഒന്നു ഫോൺ വിളിച്ചാൽ കർഷകൻറെ വീടിൻറെ മുൻപിലേക്ക് വണ്ടിയുമായി ചാണകം എടുക്കാൻ ആള് നിമിഷനേരംകൊണ്ട് എത്തും. മണിക്കൂറുകൾക്കകം ചാണകം ശേഖരിച്ച് ഉണക്കി തിരിച്ചു പൊടിയാക്കി നൽകുകയും, തിരികെ വേണ്ടെങ്കിൽ മാർക്കറ്റ് വിലയ്ക്ക് ഇവർതന്നെ എടുക്കുകയും ചെയ്യും.
Share your comments