സംസ്ഥാനത്ത് ചൂടുകൂടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. പ്രളയത്തിന് ശേഷം മുമ്പെങ്ങുമില്ലാത്ത വിധം അന്തരീക്ഷ താപനില ഉയരുകയാണ് .പ്രളയം കഴിഞ്ഞതോടെ കേരളത്തില്‍ വരാനിരിക്കുന്നതു വരള്‍ച്ചയുടെ കാലമാണെന്നു സംസ്ഥാന സര്‍ക്കാരും പറയുന്നു. അതുകൊണ്ടുതന്നെ കാലാവസ്ഥയിലുണ്ടായിരിക്കുന്ന ഈ പുതിയ മാറ്റങ്ങൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതയോടെ നിരീക്ഷിക്കുകയാണ്. ജലാശയങ്ങളിലെ വെള്ളത്തിൻ്റെ അളവ് ഗണ്യമായി കുറയുന്നതും മിക്ക നദികളിലെ നീരൊഴുക്ക് കുറഞ്ഞതും വേനൽക്കാലത്തെപ്പോലെ പാടങ്ങൾ വിണ്ടുകീറുന്നതുമെല്ലാം ജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.ശക്തമായ മഴയുണ്ടായില്ലെങ്കിൽ ഭൂഗർഭജലത്തിലും കുറവുണ്ടാകും.
ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ക്രമാതീതമായി താപനില ഉയർന്നിരിക്കുന്നത്. . 24.3 ഡിഗ്രി മുതൽ 35 ഡിഗ്രിവരെയാണ് ഈ പ്രദേശങ്ങളിലിപ്പോഴുള്ള താപനില. മൺസൂൺ ദുർബലമായതും വടക്കുപടിഞ്ഞാറൻ കാറ്റുവീശുന്നതുമാണ് ചൂട് കൂടാൻ കാരണം. സെപ്റ്റംബർ 21വരെ തൽസ്ഥിതി തുടരുമെന്ന പ്രവചനത്തിലാണ് നിരീക്ഷണ കേന്ദ്രം.കേരളമുൾപ്പെടുന്ന തെക്കേ ഇന്ത്യൻ .ജലാശങ്ങളിലും കിണറുകളിലും വെള്ളത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞുവരുന്നതും ആശങ്കയ്ക്കിടയാക്കുന്നു. മിക്ക നദികളിലെയും നീ രൊഴുക്ക് കുറഞ്ഞിട്ടുണ്ട്.കൊടുംവേനലില്‍ മാത്രം കണ്ടുവരുന്ന ഭൂമി വിണ്ടുകീറുന്ന പ്രതിഭാസവും ദൃശ്യമാണ്.കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ഭൗമശാസ്ത്ര വിദഗ്ധരുമെല്ലാം ഗൗരവമായാണ് ഈ വിഷയങ്ങളെ കാണുന്നത്. മണ്‍സൂണ്‍ ദുര്‍ബലമാകുന്നതിനോടൊപ്പം വടക്കു പടിഞ്ഞാറന്‍ കാറ്റു ശക്തമാകുന്നതുമാണ് ചൂടു കൂടാന്‍ കാരണമായി ഇവര്‍ പറയുന്നത്.സംസ്ഥാനങ്ങളിലെല്ലാം സ്ഥിതിയിതു തന്നെ.വരുന്ന രണ്ടാഴ്ചകളിൽ ചൂട് ഇനിയും ഉയരും.
അന്തരീക്ഷത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാത്ത സ്ഥിതിയിലാണ് ജനങ്ങൾ.ആരോഗ്യപ്രശ്നങ്ങളും വർധിക്കുന്നു.പ്രളയം പരിസ്ഥിതിയിലുണ്ടാക്കിയ മാറ്റങ്ങളുടെ പ്രത്യാഘാതം വരും ദിവസങ്ങളിൽ കൂടുതൽ പ്രകടമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ഭൗമശാസ്ത്ര വിദഗ്ധരുമെല്ലാം ഗൗരവമായാണ് ഈ വിഷയങ്ങളെ കാണുന്നത്. മണ്‍സൂണ്‍ ദുര്‍ബലമാകുന്നതിനോടൊപ്പം വടക്കു പടിഞ്ഞാറന്‍ കാറ്റു ശക്തമാകുന്നതുമാണ് ചൂടു കൂടാന്‍ കാരണമായി ഇവര്‍ പറയുന്നത്.
Share your comments