
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്കുള്ള കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. ശമ്പളം: 29,535 രൂപ.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (08/10/2022)
യോഗ്യത: ബി.എസ്സി അല്ലെങ്കില്‍ എം.എസ്സി നഴ്സിങ് അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്ക്/സൈക്കോളജി/സോഷ്യോളജി/സോഷ്യല്‍ സയന്‍സ്/ പബ്ലിക് ഹെല്‍ത്ത് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദം, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം, അംഗീകൃത ഏജന്‍സികളില്‍ നിന്നുള്ള അവയവം മാറ്റിവെക്കലിനെക്കുറിച്ചുള്ള പരീശീലനം എന്നിവ നേടിയിരിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ അസിസ്റ്റന്റ് തസ്തികകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു; 1,10,000 രൂപ വരെ ശമ്പളം
താത്പര്യമുള്ളവര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ ഒക്ടോബര്‍ 19 വൈകുന്നേരം മൂന്ന് മണിക്ക് മുന്‍പായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ തപാല്‍ വഴിയോ ഇ-മെയില്‍ വഴിയോ അപേക്ഷ നല്‍കേണ്ടതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (06/10/2022)
യോഗ്യരായവര്‍ക്ക് ഇന്റര്‍വ്യൂവിന് മെമ്മോ അയയ്ക്കുന്നതാണ്. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേല്‍വിലാസം, ഇ-മെയില്‍ അഡ്രസ്സ്, മൊബൈല്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
Share your comments