ലോക്ക്ഡൗണിന് വീട്ടിൽ ചുമ്മാതിരുന്നപ്പോൾ ടെറസിൽ മീൻ വളര്‍ത്തിയ തൃശ്ശൂര്‍ സ്വദേശിയ്ക്ക് ആദ്യ വിളവെടുപ്പിൽ കിട്ടിയത് 300 കിലോഗ്രാം മീൻ. അപ്രതീക്ഷിതമായി അധിക വരുമാനമാര്‍ഗം വഴി തുറന്നതിൻെറ സന്തോഷത്തിലാണിപ്പോൾ ഇയാൾ.
ലോക്ക്ഡൗൺ കാലത്ത് വെറുതെ തോന്നിയ ഒരാശയം. നിനച്ചിരിയ്ക്കാതെ നല്ലൊരു തുക ആദായമാകാൻ കാരണമായാലോ. ഈ അദ്ഭുതം നിരവധി പേരുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്ത് ചുമ്മാതിരുന്നപ്പോൾ തോന്നിയ ഭ്രാന്തൻ ആശയങ്ങൾ.
അൽപ്പം മെനക്കെട്ട് അത് സാക്ഷാത്കരിയ്ക്കാൻ നോക്കിയപ്പോൾ ലഭിച്ച റിസൽറ്റ് മിക്കവരെയും അതിശയപ്പെടുത്തി. ഇതിൽ വിദേശത്ത് നിന്നെത്തി സംരംഭം തുടങ്ങി വിജയിപ്പിച്ചവരുമൊക്കെയുണ്ട്.
എന്തായാലും ടെറസിൽ മീൻ വളര്‍ത്തി മികച്ച ആദായം നേടിയിരിയ്ക്കുകയാണ് തൃശ്ശൂര്‍ സ്വദേശിയായ സഗീര്‍. പന്തല്‍പ്പണിക്ക് ഉപയോഗിക്കുന്ന ഇരുമ്പ് ഫ്രെയിമും ടര്‍പ്പായയും ഉപയോഗിച്ചാണ് കൃതൃമക്കുളം തയ്യാറാക്കിയത് പരീക്ഷണാടിസ്ഥാനത്തില്‍ ആയിരുന്നു ഈ മീൻവളര്‍ത്തൽ. എന്നാൽ 300 കിലോയോളം മീനാണ് ടെറസിലെ കുളത്തിൽ നിന്ന് ഇദ്ദേഹത്തിന് ലഭിച്ചത്. ഇതോടെ ഈ അപൂര്‍വ നേട്ടം വാര്‍ത്തകളിൽ ഇടം നേടുകയും ചെയ്തു.
ഗിഫ്റ്റ് തിലാപ്പിയ ഇനത്തിലെ മീൻകുഞ്ഞുങ്ങൾ ഉപയോഗിച്ചായിരുന്നു മത്സ്യകൃഷി. തുടക്കത്തിൽ തിരിച്ചടി നേരിട്ടെങ്കിലും പോരായ്മകൾ പരിഹരിച്ച് മുന്നേറുകയായിരുന്നു.
പന്തൽ പണിക്കാരനായ സഗീര്‍ ലോക്ക്ഡൗണിൽ തൊഴിൽ നഷ്ടമായതോടെയാണ് അക്വാകൾച്ചര്‍ രംഗത്ത് ഇറങ്ങിയത്. തുടക്കത്തിൽ മീൻ കുഞ്ഞുങ്ങൾ ചത്തു പോയെങ്കിലും മോട്ടോര്‍ സ്ഥാപിച്ചത് ജലം ശുദ്ധീകരിയ്ക്കാൻ സഹായകരമായി. ആദ്യ വിളവെടുപ്പിൽ തന്നെ 300 കിലോയോളം മീൻ ലഭിച്ചത് മത്സ്യകൃഷിയുമായി മുന്നോട്ടു പോകാൻ സഗീറിന് പ്രചോദനം നൽകുകയാണ്. കിലോഗ്രാമിന് 230 രൂപ നിരക്കിലാണ് മീൻവിൽപ്പന.
Share your comments