-
-
News
നെല്‍കൃഷി മൂന്നു ലക്ഷം ഹെക്ടറിലേക്ക് വികസിപ്പിക്കും: മന്ത്രി വി.എസ്. സുനില്‍കുമാര്‍
കൃഷി ചെയ്യുന്ന നെല്‍വയലുകളുടെ വിസ്തൃതി 2.20 ലക്ഷം ഹെക്ടറായി ഉയര്‍ത്താനായെന്നും മൂന്നുലക്ഷം ഹെക്ടറിലേക്ക് നെല്‍വയലുകളുടെ വിസ്തൃതി വികസിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു.
കൃഷി ചെയ്യുന്ന നെല്‍വയലുകളുടെ വിസ്തൃതി 2.20 ലക്ഷം ഹെക്ടറായി ഉയര്‍ത്താനായെന്നും മൂന്നുലക്ഷം ഹെക്ടറിലേക്ക് നെല്‍വയലുകളുടെ വിസ്തൃതി വികസിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. വെള്ളറട ഗ്രാമപഞ്ചായത്തിലെ പകല്‍വീടിന്റെയും പാറശ്ശാല മണ്ഡലം സമ്പൂര്‍ണ്ണ തരിശുനിര്‍മാര്‍ജ്ജന കര്‍മ്മപദ്ധതിയായ തളിരിന്റെ പെരുങ്കടവിള ബ്ലോക്ക്തല ഉദ്ഘാടനവും ജെ.എം. ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത കാലം വരെ നെല്‍വയലിന്റെ വിസ്തൃതി 1.96 ലക്ഷം ഹെക്ടര്‍ മാത്രമായിരുന്നു. അത് 2.20 ലക്ഷം ഹെക്ടറായി ഉയര്‍ത്താനായി. കാര്‍ഷിക സ്വയംപര്യാപ്തതയാണ് ലക്ഷ്യമിടുന്നത്. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം സ്വകാര്യ വ്യക്തികളുടെ തരിശിടങ്ങളില്‍ സര്‍ക്കാരിന് കൃഷി ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു. തളിര്‍ പദ്ധതിയുടെ പെരുങ്കടവിള ബോക്ക്തല ഉദ്ഘാടനം വഴുതനതൈ നട്ട'് മന്ത്രി നിര്‍വഹിച്ചു. വെള്ളറട രുക്മിണി മെമ്മോറിയല്‍ ദേവി ആശുപത്രി പരിസരത്തെ രണ്ടര ഏക്കര്‍ തരിശുനിലത്താണ് തൈ നട്ടത്.
പാറശാല മണ്ഡലത്തിലെ അമ്പതേക്കര്‍ നിലം കൃഷിയോഗ്യമാക്കിയെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എിവര്‍ പങ്കെടുത്തു.
English Summary: thallir parassala
Share your comments