തണ്ണീര്മുക്കം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില് നടപ്പിലാക്കുന്ന സുഭിക്ഷകേരളം സ്വയംപര്യാപ്ത തണ്ണീര്മുക്കം പദ്ധതിയുടെ ഭാഗമായി രണ്ട് കോടി രൂപയുടെ വ്യത്യസ്തങ്ങളായ പദ്ധതികളാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി അന്പത് ലക്ഷം രൂപയുടെ പച്ചക്കറി കൃഷിക്കുതന്നെ പഞ്ചായത്ത് നേതൃത്വം നല്കുന്നത്. ഇതിനകം നാല് കേന്ദ്രങ്ങളിലായി രണ്ട് ലക്ഷത്തിനുമേല് വിത്തുകളാണ് പാകിയിട്ടുളളത്. വീട് ഒന്നിന് അന്പത് തൈകള്വെച്ച് നല്കുന്നതിനോടൊപ്പം സംഘകൃഷിക്കും സഹായം നല്കുകയാണ്. ഇതിനായി വാര്ഡ്തല സുഭിക്ഷ കമ്മറ്റികള് രൂപം കൊണ്ട് കഴിഞ്ഞു.
മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം, തുടങ്ങിയവയാണ് മറ്റ് പദ്ധതികള്‍. പദ്ധതികളുടെ നടത്തിപ്പിന്റെ ഭാഗമായി കുടുംബശ്രീ തലത്തിലുളള കൃഷിയുടെ പരീക്ഷണ അടിസ്ഥാനത്തിലുളള കൃഷിക്ക് ഒന്നാം വാര്‍ഡില്‍ തുടക്കമായി. അഞ്ഞൂറോളം ഗ്രോബാഗുകളാണ് കൃഷിക്ക് ഒരുക്കിയിട്ടുളളത്. മഹാപ്രളയം കൃഷിക്ക് ഉണ്ടാക്കിയ നഷ്ടം കണക്കിലെടുത്തുകൊണ്ട് ഇത്തവണ ഉയര്‍ന്ന പ്രദേശങ്ങളും മട്ട്പാവുകളിലും കൃഷിക്കുളള തയ്യാറെടുപ്പുകള്‍ നടത്തുകയാണ.് വിത്ത് നടീല്‍ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യാതിസ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എം.മധു അദ്ധ്യക്ഷത വഹിച്ചു. സമ്മിശ്ര കൃ്ഷിക്ക് അവാര്‍ഡ് ജേതാവായ ജോയ് ക്ലാസ്സ് എടുത്തു ഗീതജലജാക്ഷന്‍ സ്വാഗതവും റജിമോള്‍ നന്ദിയും പറഞ്ഞു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നാട് മറന്ന് കൊണ്ടിരിക്കുന്ന കിഴങ്ങ് വിളകൾ അരിക്കാട് ഗ്രാമത്തിൽ ഇന്നും രാജകീയ കൃഷിയിലാണ്
Share your comments