<
  1. News

370 തേയിലത്തോട്ടങ്ങൾക്ക് 64 കോടി രൂപയുടെ ഇൻസെന്റീവ് വിതരണം ചെയ്‌ത് അസം സർക്കാർ

അസം ടീ ഇൻഡസ്ട്രി സ്പെഷ്യൽ ഇൻസെന്റീവ് സ്കീമുകൾ 2020 പ്രകാരം 370 തേയിലത്തോട്ടങ്ങൾക്ക് അസം സർക്കാർ വ്യാഴാഴ്ച സാമ്പത്തിക ആനുകൂല്യങ്ങൾ വിതരണം ചെയ്തു. മൊത്തം 64.05 കോടി രൂപയാണ് വിതരണം ചെയ്തത്.

Raveena M Prakash
The Assam's govt has given 64 crore incentives to 370 tea industry today
The Assam's govt has given 64 crore incentives to 370 tea industry today

കോവിഡ് -19 പകർച്ചവ്യാധിയുടെ പ്രതികൂല ആഘാതം, അസാമിലെ തേയില വ്യവസായത്തിൽ നിന്ന് ലഘൂകരിക്കുന്നതിനായി അസം സർക്കാർ ആദ്യം ആവിഷ്കരിച്ച അസം ടീ ഇൻഡസ്ട്രി സ്പെഷ്യൽ ഇൻസെന്റീവ് സ്കീമുകൾ 2020 പ്രകാരം, സംസ്ഥാനത്തെ 370 തേയിലത്തോട്ടങ്ങളിലേക്ക് മൊത്തം 64.05 കോടി രൂപ വിതരണം ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തേയില വ്യവസായം അസമിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണെന്നും, തേയില മൊത്ത കയറ്റുമതിയുടെ മൂല്യത്തിന്റെ 90% സംഭാവന ചെയ്യുന്നതായും, ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് നേരിട്ടോ അല്ലാതെയോ തേയില വ്യവസായം തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അസമിന്റെ സമ്പദ്‌വ്യവസ്ഥയിൽ തേയില വ്യവസായം ചെലുത്തുന്ന അമിതമായ സ്വാധീനം മൂലമാണ്, കോവിഡ് -19 ന്റെ വിനാശകരമായ ആഘാതത്തിൽ നിന്ന് സംസ്ഥാനത്തെ കരകയറ്റിയതെന്നും, ഇങ്ങനെ വരുന്ന ചില ആഘാതങ്ങൾ ഈ മേഖലയെ സ്വാധിനിക്കാതിരിക്കാൻ വേണ്ടിയും, ഈ മേഖലയെ സഹായിക്കുന്നതിന് അസം സർക്കാർ, അസം ടീ ഇൻഡസ്ട്രി പ്രത്യേക പ്രോത്സാഹന പദ്ധതികൾ കൊണ്ടുവന്നത് എന്ന് അദ്ദേഹം പറഞ്ഞു. തേയിലത്തോട്ടങ്ങളുടെ പ്രവർത്തന മൂലധന വായ്പകൾക്ക് 3% പലിശയിളവ് നൽകുന്നതിനൊപ്പം, പരമ്പരാഗത Crush-Tear-Curl (CTC) തേയിലയെക്കാൾ ഓർത്തഡോക്സ് തേയില ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും അതിന്റെ ഘടകങ്ങളെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. 

ഈ ലക്ഷ്യത്തോടെയാണ് അസം ടീ ഇൻഡസ്ട്രി പ്രത്യേക പ്രോത്സാഹന പദ്ധതികൾക്ക് കീഴിൽ, ഒരു കിലോ ഓർത്തഡോക്‌സ്, മറ്റ് പ്രത്യേക ഇനം തേയിലകൾക്ക് 10 രൂപ സബ്‌സിഡി ഉൾപ്പെടുത്തിയതെന്ന് അസാം മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തേയില ഉൽപാദനത്തിന്റെ 200-ാം വാർഷികം പ്രമാണിച്ച് 2023-24 സാമ്പത്തിക വർഷത്തിൽ ഒരു കിലോ ഓർത്തഡോക്സ് തേയിലയ്ക്ക് 2 രൂപ അധികമായി നിശ്ചയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ, ഓർത്തഡോക്സ് തേയില ഉൽപാദനത്തിനായി യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് തേയിലത്തോട്ടങ്ങൾക്ക് സർക്കാർ 25% സബ്‌സിഡി നൽകുമെന്നും, അടുത്ത മൂന്ന് സാമ്പത്തിക വർഷത്തേക്ക് തേയിലത്തോട്ടങ്ങളിൽ നിന്നുള്ള കാർഷിക ആദായനികുതി സർക്കാർ ഉപേക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: പഞ്ചസാര വില കൂടും, ഭക്ഷ്യ വിലക്കയറ്റത്തിന്റെ പുതിയ ഭീക്ഷണിയുമായി പഞ്ചസാര വില കുതിക്കുന്നു

English Summary: The Assam's govt has given 64 crore incentives to 370 tea industry today

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds