<
  1. News

തെങ്ങിൻതൈയുടെ ഗുണമറിയാം ഓലയിലൂടെ

.ഇന്ത്യന്‍ ഗവേഷകര്‍ തെങ്ങിന്റെ ജനിതകരഹസ്യം കണ്ടെത്തിയ വിവരവും ആ ഗവേഷണപ്രബന്ധവും അന്താരാഷ്ട്ര ജേണലായ ജേണല്‍ ഓഫ് ഇന്റഗ്രേറ്റീവ് ബയോളജിയില്‍ പ്രസിദ്ധീകരിച്ചു.This achievement was made possible by the discovery of the genetic secret of the coconut by Indian agronomists.

K B Bainda
thengin thai
കാറ്റുവീഴ്ചരോഗത്തെ പ്രതിരോധിക്കുന്നതുമായ ഇനമാണ് ചാവക്കാട് പച്ചക്കുള്ളന്‍.

 


പത്തൊന്‍പത് പട്ടത്തെങ്ങ് എന്ന് അറിയപ്പെടുന്ന ചാവക്കാട് പച്ചക്കുള്ളന്‍ എന്ന കുറിയ ഇനം തെങ്ങിൽ ഗവേഷണം നടത്തി തെങ്ങിന്റെ പാരമ്പര്യ സ്വഭാവവിശേഷങ്ങള്‍ നിര്‍ണയിക്കുന്നത് 51,953 ജീനുകളാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. കാസര്‍കോട് തോട്ടവിള ഗവേഷണ കേന്ദ്രം (സെന്‍ട്രല്‍ പ്ലാന്റേഷന്‍ ക്രോപ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്-സി.പി.സി.ആര്‍.ഐ.), ഡല്‍ഹിയിലെ സസ്യ ജനിതക സാങ്കേതികവിദ്യാ ഗവേഷണ കേന്ദ്രം (നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ പ്ലാന്റ്ബയോടെക്‌നോളജിഎന്‍.ആര്‍.സി.പി.ബി.)
.എന്നിവിടങ്ങളിലെ 17 ശാസ്ത്രജ്ഞരാണ് ഗവേഷണത്തില്‍ സഹകരിച്ചത്.

ഈ ഗവേഷണത്തിന്റെ ഫലമായി ഇനി നട്ട തൈയുടെ ഗുണമറിയാന്‍ തെങ്ങുവളര്‍ന്ന് തേങ്ങ വിളയുന്നതുവരെ കാത്തിരിക്കേണ്ട. മുളച്ച തൈയുടെ ഓലയുടെ ചെറിയ ഭാഗം എടുത്ത് ജീന്‍ പരിശോധിച്ചാല്‍ ഗുണമറിയാം.ഇന്ത്യന്‍ കാര്‍ഷികശാസ്ത്രജ്ഞര്‍ തെങ്ങിന്റെ ജനിതക രഹസ്യം കണ്ടെത്തിയതോടെയാണ് ഈ നേട്ടംകൈവന്നത്.ഇന്ത്യന്‍ ഗവേഷകര്‍ തെങ്ങിന്റെ ജനിതകരഹസ്യം കണ്ടെത്തിയ വിവരവും ആ ഗവേഷണപ്രബന്ധവും അന്താരാഷ്ട്ര ജേണലായ ജേണല്‍ ഓഫ് ഇന്റഗ്രേറ്റീവ് ബയോളജിയില്‍ പ്രസിദ്ധീകരിച്ചു.This achievement was made possible by the discovery of the genetic secret of the coconut by Indian agronomists..Indian researchers discover the genetic secret of coconut and publish that research paper in the International Journal of Integrative Biology.

രോഗപ്രതിരോധ ശേഷി കൂടുതലുള്ളതും കാറ്റുവീഴ്ചരോഗത്തെ പ്രതിരോധിക്കുന്നതുമായ ഇനമാണ് ചാവക്കാട് പച്ചക്കുള്ളന്‍. രോഗപ്രതിരോധശേഷി നല്‍കുന്ന 112 ഇനം ജീനുകളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. .നിറം, കൊപ്രയുടെ ഗുണം, വെളിച്ചെണ്ണ തുടങ്ങിയവ സൃഷ്ടിക്കുന്ന ജീനുകളെയും കണ്ടെത്തി.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുള്ളൻ തെങ്ങുകളെക്കുറിച്ചു കുറച്ചു കാര്യങ്ങൾ

English Summary: The benefits of coconut seedlings are known through the leaf

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds