രാജ്യത്തു ഫലവിളകളുടെ ഉൽപ്പാദനം വർധിപ്പിക്കാനായി, കേന്ദ്ര സർക്കാർ 10 ‘ക്ലീൻ പ്ലാന്റ് സെന്ററുകൾ’ സ്ഥാപിക്കാനായി പദ്ധതിയിടുന്നു. 2023-24 ലെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ‘ആത്മനിർഭർ ക്ലീൻ പ്ലാന്റ് പ്രോഗ്രാമിന്(AtmaNirbhar Clean Plant Program)’ കീഴിലാണ് ഈ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ആപ്പിൾ, അവോക്കാഡോ, ബ്ലൂബെറി തുടങ്ങിയ പഴവർഗങ്ങളുടെ വിദേശ നടീൽ വസ്തുക്കളുടെ ആവശ്യം വർഷങ്ങളായി ഉയരുന്ന സാഹചര്യത്തിൽ, വികസിത രാജ്യങ്ങളായ യുഎസ്, നെതർലൻഡ്‌സ്, ഇസ്രായേൽ എന്നിവിടങ്ങളിലെ മാതൃകയിൽ 10 'ക്ലീൻ പ്ലാന്റ് സെന്ററുകൾ(Clean Plant Centers)' സ്ഥാപിക്കാണ് കേന്ദ്രം ആലോചിക്കുന്നത്, ഇത് തിരഞ്ഞെടുത്ത വിളകളുടെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് വഴിയൊരുക്കും.
2023-24ലെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ‘ആത്മനിർഭർ ക്ലീൻ പ്ലാന്റ് പ്രോഗ്രാമിന്’ കീഴിലാണ് ഈ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് എന്ന് ഓദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
'ക്ലീൻ പ്ലാന്റ് സെന്റർ എന്ന ആശയം അദ്വിതീയമാണ്, എന്നാൽ അത് ഇന്ത്യയിൽ നിലവിലില്ല,' കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. പഴവർഗങ്ങളായ ആപ്പിൾ, വാൽനട്ട്, ബദാം, മുന്തിരി, മാമ്പഴം, മാതളനാരകം തുടങ്ങിയ ഫലവിളകൾക്കായി 10 കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും, ഇത് അടുത്ത ഏഴ് വർഷത്തിനുള്ളിൽ 2030 വരെ മൊത്തത്തിൽ 2,200 കോടി രൂപ ഈ മേഖലയിൽ ചിലവഴിക്കാൻ വേണ്ടി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട് എന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പഴങ്ങളുടെ ആവശ്യകത ഉയർന്ന സാഹചര്യത്തിൽ, അതോടൊപ്പം തന്നെ ഇന്ത്യയിലെ പൂന്തോട്ട വിളകൾ രോഗരഹിതവും, നടീൽ വസ്തുക്കൾ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയാണ് സർക്കാർ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തി ചേർന്നത് എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇറക്കുമതി ചെയ്യുന്ന ചെടികൾ രണ്ട് വർഷത്തേക്ക് ക്വാറന്റൈനിൽ സൂക്ഷിക്കേണ്ടതിനാൽ, സസ്യങ്ങൾ ഇറക്കുമതി ചെയ്യുന്ന പ്രക്രിയ വളരെ ബുദ്ധിമുട്ടാണ്. ക്ലീൻ പ്ലാന്റ് സെന്ററുകൾ സ്ഥാപിച്ച ശേഷം, ഈ കാലയളവ് ആറ് മാസമായി കുറയ്ക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ക്ലീൻ പ്ലാന്റ് സെന്ററുകൾ രോഗനിർണയം, ചികിത്സകൾ, സസ്യങ്ങളുടെ ഗുണ നിലവാരം ഉറപ്പാക്കാനും, മാതൃസസ്യങ്ങളുടെ ഉത്പാദനം എന്നിവയുടെ സേവനങ്ങൾ ലഭ്യമാക്കാനും സഹായിക്കുമെന്ന് ഓദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഇത് സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ പൂർണമായും ഫണ്ട് നൽകും. ഗവേഷണ സ്ഥാപനങ്ങൾ, കാർഷിക സർവ്വകലാശാലകൾ, സ്വകാര്യ മേഖല പങ്കാളികൾ എന്നിവരുമായി സഹകരിച്ച് പിപിപി മോഡിൽ ഇത് നടപ്പിലാക്കും, ദേശീയ ഹോർട്ടികൾച്ചർ ബോർഡ് (NHB) ക്ലീൻ പ്ലാന്റ് പ്രോഗ്രാമിന് നേതൃത്വം നൽകും. വിവിധ ഫല സസ്യങ്ങളുടെ ഇറക്കുമതി ചെയ്ത നടീൽ വസ്തുക്കളുടെ ആവശ്യം വർഷങ്ങളായി കുത്തനെ ഉയർന്നു.
2018-2020 കാലയളവിൽ പഴവർഗങ്ങളുടെ നടീൽ വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിന് എക്‌സിം കമ്മിറ്റി നൽകിയ അനുമതികൾ കാണിക്കുന്നത് 2018ൽ 21.44 ലക്ഷം ആപ്പിൾ ചെടികൾ ഇറക്കുമതി ചെയ്‌തതായും 2020ൽ ഇത് 49.57 ലക്ഷമായി വർധിച്ചു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അവക്കാഡോ ചെടികളുടെ ഇറക്കുമതി അനുമതിയിലും വർദ്ധനവുണ്ടായിട്ടുണ്ട്. 2018-ൽ 1,000 അവോക്കാഡോ ചെടികൾ ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയിരുന്നു, ഇത് 2020-ൽ 26,500 ആയി ഉയർന്നു. അതുപോലെ, ഇറക്കുമതി ചെയ്യാൻ അനുവദിച്ച ബ്ലൂബെറി ചെടികളുടെ എണ്ണം 2018-ൽ 1.55 ലക്ഷത്തിൽ നിന്ന് 2020-ൽ 4.35 ലക്ഷമായി ഉയർന്നു. കൂടാതെ, വാഴ, ഈന്തപ്പന, കിവി, മാതളനാരങ്ങ, റാസ്ബെറി, സ്ട്രോബെറി, വാൽനട്ട്, വൈൻഗ്രേപ്പ്, മുന്തിരി, പേര, ഒലിവ്, പീച്ച്, പിയർ, പ്ലം എന്നിവയുടെ ഫലവൃക്ഷങ്ങളും രാജ്യത്ത് ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് ഓദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കർണാടകയിലെ ശിവമോഗ വിമാനത്താവളവും വികസന പദ്ധതികളും നാളെ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും
Share your comments