വരുന്ന സാമ്പത്തിക വർഷം 16.5 ലക്ഷം കോടി രൂപയുടെ കാർഷിക വായ്പയാണ് കേന്ദ്ര ബഡ്ജറ്റ് ലക്ഷ്യം. ഉൽപന്നങ്ങൾക്കും ഉൽപ്പാദന ചെലവിലെ ഒന്നര മടങ്ങുക ഉറപ്പാക്കുന്ന വിധം താങ്ങുവില പരിഷ്കരിച്ചു.
The central budget has set a target of Rs 16.5 lakh crore for agricultural credit in the coming fiscal. The support price has been revised to ensure a one-and-a-half fold return on production costs for the products. The Center claimed that this would help increase the income of farmers. Funds for the development of agricultural infrastructure will be made available to the Agricultural Produce Marketing Committees.
കർഷകർക്കുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിന് ഇത് സഹായിച്ചെന്ന് കേന്ദ്രം അവകാശപ്പെട്ടു. കാർഷിക അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഫണ്ട് കാർഷികോൽപാദന കമ്പോള സമിതികൾക്ക് ലഭ്യമാക്കുമെന്നാണ് വാഗ്ദാനം.
കേന്ദ്ര ബഡ്ജറ്റിലെ മറ്റു പ്രഖ്യാപനങ്ങൾ
1. നദികൾക്കും ജലാശയങ്ങൾക്കും സമീപം ഉൾനാടൻ മത്സ്യബന്ധനം തുറമുഖങ്ങളും ഫിഷ് ലാൻഡിങ് സെൻസറുകളും നിർമ്മിക്കും.
2. കടൽപ്പായൽ കൃഷി പ്രോത്സാഹിപ്പിക്കാൻ തമിഴ്നാട്ടിൽ വിവിധോദ്ദേശ്യ പാർക്ക്.
3. ഇ -നാം പദ്ധതിയിൽ 1000 ചന്തകൾ കൂടി.
4. ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ട് മുപ്പതിനായിരം കോടി രൂപയിൽ നിന്ന് 40,000 കോടി ആക്കി.
5. നബാർഡിന് കീഴിലെ ചെറുകിട ജലസേചന നിധി 5000 കോടി രൂപയുള്ളത് ഇരട്ടിയാക്കി.
6. സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിക്കു കീഴിൽ പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് വായ്പ ലഭ്യതയുള്ള മാർജിൻ തുക 25 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറച്ചു.
7. ഓപ്പറേഷൻ ഗ്രീൻ പദ്ധതിയിൽ 22 ഉൽപ്പന്നങ്ങൾ കൂടി ഉൾപ്പെടുത്തി.
Share your comments