<
  1. News

കർഷകരിൽ നിന്ന് ഉള്ളി വാങ്ങാൻ നാഫെഡിനും എൻസിസിഎഫിനും നിർദേശം നൽകി കേന്ദ്രം

ചുവന്ന ഉള്ളിയുടെ വിലയിടിവിന്റെ പശ്ചാത്തലത്തിൽ, വിപണിയിൽ ഇടപെടാനും കർഷകരിൽ നിന്ന് നേരിട്ട് ചുവന്നുള്ളി സംഭരണം ഉടൻ ആരംഭിക്കാനും സഹകരണ സ്ഥാപനങ്ങളായ നാഫെഡിനോടും എൻസിസിഎഫിനോടും നിർദേശിച്ചതായി കേന്ദ്ര സർക്കാർ ചൊവ്വാഴ്ച അറിയിച്ചു.

Raveena M Prakash
The Centre gave order to NAFED, NCCF procure red onion from farmers
The Centre gave order to NAFED, NCCF procure red onion from farmers

രാജ്യത്തു ചുവന്ന ഉള്ളിയുടെ വിലയിടിവിന്റെ പശ്ചാത്തലത്തിൽ, വിപണിയിൽ ഇടപെടാനും കർഷകരിൽ നിന്ന് നേരിട്ട് ചുവന്നുള്ളി സംഭരണം ഉടൻ ആരംഭിക്കാനും സഹകരണ സ്ഥാപനങ്ങളായ നാഫെഡിനോടും എൻസിസിഎഫിനോടും നിർദേശിച്ചതായി കേന്ദ്ര സർക്കാർ ചൊവ്വാഴ്ച അറിയിച്ചു. സംഭരിച്ച ഉള്ളി ഉപഭോഗ കേന്ദ്രങ്ങളിൽ ഒരേസമയം വിൽക്കാൻ നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NAFED), നാഷണൽ കൺസ്യൂമർ കോഓപ്പറേറ്റീവ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NCCF) എന്നിവയ്ക്കാണ് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയത്.

ഡിമാൻഡ്, സപ്ലൈസ്, കയറ്റുമതി സാധ്യത എന്നിവയിലെ സ്ഥിരത കാരണം വിലയിടിവ് സ്ഥിരമായി തുടർന്നുകൊണ്ടിരുന്നു. എന്നിരുന്നാലും, ഫെബ്രുവരി മാസത്തിൽ ചുവന്ന ഉള്ളിയുടെ വിലയിൽ കുറവുണ്ടായി, പ്രത്യേകിച്ച് മഹാരാഷ്ട്ര സംസ്ഥാനത്ത്, മോഡൽ നിരക്ക് 500-700/ക്വിന്റൽ ആയി കുറഞ്ഞു എന്ന് കേന്ദ്ര കൃഷി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ ഉൽപ്പാദനം വർധിച്ചതും, രാജ്യത്തെ പ്രധാന ഉൽപ്പാദന ജില്ലയായ നാസിക്കിൽ നിന്നുള്ള വിതരണത്തെ ആശ്രയിക്കുന്നതു കുറയുന്നതാണ് ഈ ഇടിവിന് കാരണമെന്ന് വിദഗ്ധർ പറയുന്നു. ഉള്ളിയുടെ വിലയിടിവ് കണക്കിലെടുത്ത്, കർഷകരുടെ താൽപര്യം സംരക്ഷിക്കുന്നതിനായി, ചുവന്ന ഉള്ളി വാങ്ങുന്നതിന് ഉടൻ തന്നെ വിപണിയിൽ ഇടപെടാൻ രണ്ട് സഹകരണ സ്ഥാപനങ്ങളായ നാഫെഡിനോടും എൻസിസിഎഫിനോടും മന്ത്രാലയം നേരിട്ട് നിർദ്ദേശിച്ചു.

ഫെബ്രുവരി 24ന് നാഫെഡ് സംഭരണം ആരംഭിച്ചു, ഇതിനകം കർഷകരിൽ നിന്ന് നേരിട്ട് ക്വിന്റലിന് 900 രൂപയ്ക്ക് മുകളിൽ 4,000 ടൺ വാങ്ങിയതായി ഓദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഇതിനായി നാഫെഡ് 40 സംഭരണ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്, അവിടെ കർഷകർക്ക് അവരുടെ സ്റ്റോക്ക് വിൽക്കാനും ഓൺലൈനായി പണമടയ്ക്കാനും കഴിയും. ഡൽഹി, കൊൽക്കത്ത, ഗുവാഹത്തി, ഭുവനേശ്വർ, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലേക്ക് പർച്ചേസ് സെന്ററുകളിൽ നിന്ന് സ്റ്റോക്ക് നീക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

കുറഞ്ഞ സീസണുകളിൽ വിതരണ ശൃംഖല സുഗമമായി നിലനിർത്തുന്നതിന് വിലസ്ഥിരതാ ഫണ്ട് സ്കീമിന് കീഴിൽ സർക്കാർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉള്ളിയുടെ ഒരു ബഫർ സ്റ്റോക്ക് സൃഷ്ടിക്കുന്നു. 2021-22ൽ നാഫെഡ് ബഫറിനായി 2.51 ലക്ഷം ടൺ റാബി ഉള്ളി വാങ്ങി. ഈ വർഷം 2.5 ലക്ഷം ടൺ വാങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത് എന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കേന്ദ്രം, ഇതിനായി സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെടുകയും വിപണിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നതിനാൽ ആവശ്യമെങ്കിൽ കൂടുതൽ ഇടപെടലുകൾ കർഷകരുടെ പ്രയോജനത്തിനായി എടുക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. 2022-23 വിള വർഷത്തിൽ, ജൂലൈ-ജൂൺ മാസത്തിൽ രാജ്യത്തെ ഉള്ളി ഉൽപ്പാദനം മുൻവർഷത്തെ 316.98 ലക്ഷം ടണ്ണിൽ നിന്ന് 318 ലക്ഷം ടണ്ണായി ഉയർന്നു.

ബന്ധപ്പെട്ട വാർത്തകൾ: Millets: ആദ്യത്തെ ഫോക്‌സ്‌ടെയിൽ മില്ലറ്റ് ഫുഡ് സേഫ്റ്റി സർട്ടിഫിക്കേഷൻ നേടിയെടുത്ത് ആന്ധ്രാ പ്രദേശിലെ FPO

English Summary: The Centre gave order to NAFED, NCCF procure red onion from farmers

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds