 
            ഈ നടപ്പു കാർഷിക സീസണിൽ നെല്ല് വിള വിളവെടുത്തതിന് ശേഷമുള്ള വൈക്കോൽ കുറ്റികൾ കത്തിക്കുന്ന സംഭവങ്ങൾ ഒഴിവാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ സർക്കാരുകൾ വ്യാഴാഴ്ച നടന്ന അന്തർ മന്ത്രാലയ യോഗത്തിൽ ചർച്ച ചെയ്‌തു.
വൈക്കോൽ കുറ്റികൾ കത്തിക്കുന്ന സംഭവങ്ങൾ തടയുന്നതിനുള്ള പ്രവർത്തന പദ്ധതിയും തന്ത്രങ്ങളും ചർച്ചയിൽ അവതരിപ്പിച്ചു. ഇത് പ്രധാനമായും പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ സാധാരണയായി ചെയ്‌ത് വരുന്ന ഒരു രീതിയാണ്. നിലവിലെ കാർഷിക സീസണിൽ ഇത് പൂർണമായും നിർത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 
നാല് സംസ്ഥാനങ്ങൾക്ക് ക്രോപ്പ് റെസിഡ്യൂ മാനേജ്മെന്റ് (CRM) പദ്ധതി പ്രകാരം ആവശ്യമായ ഫണ്ട് കേന്ദ്രം നൽകുന്നുണ്ടെന്നും കർഷകർക്ക് യഥാസമയം യന്ത്രം നൽകി ശരിയായ വിനിയോഗം ഉറപ്പാക്കണമെന്നും അദ്ദേഹം ഓദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. യന്ത്രങ്ങളുടെ ശരിയായ ഉപയോഗവും ബയോ ഡീകംപോസറിന്റെ ഉപയോഗവും ഉറപ്പാക്കാൻ സംസ്ഥാന തലത്തിൽ കൃത്യമായ നിരീക്ഷണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്‌സ്‌സിറ്റു മാനേജ്‌മെന്റ് വഴി വാണിജ്യ ആവശ്യത്തിന് നെൽവൈക്കോൽ ഉപയോഗിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് തോമർ പറഞ്ഞു. വിവിധ സംവിധാനങ്ങളിലൂടെ വൈക്കോൽ കത്തിക്കുന്നത് തടയാൻ ബോധവൽക്കരണം ശക്തമാക്കേണ്ടതുണ്ട്. അഗ്രികൾച്ചർ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസികൾ (എടിഎംഎ) പോലെയുള്ള ഏജൻസികൾ അവരുടെ മുഴുവൻ കഴിവും ഉപയോഗിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബന്ധപ്പെട്ട വാർത്തകൾ: ഡൽഹിയിൽ നേരിയ മഴ; കൂടുതൽ മഴയ്ക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥ കേന്ദ്രം
Pic Courtesy: Pexels.com
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments