വേറിട്ട ഒരു ബിസിനസ് തന്നെ തുടങ്ങി സ്വന്തം സംരംഭം എന്ന സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് ട്രാൻസ്ജെൻഡര്‍ സംരംഭക അതിഥി.
സമുദ്രോൽപന്ന വിപണന രംഗത്തെ രാജ്യത്തെ തന്നെ ആദ്യ ട്രാൻസ്ജെൻഡര്‍ സംരംഭം തുടങ്ങിയാണ് അതിഥി കയ്യടി നേടുന്നത്. ഒരു അത്യാധുനിക മത്സ്യ വിൽപന കേന്ദ്രമാണ് ആരംഭിച്ചത്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് സഹായമെത്തിച്ചത്.
മുതൽ മുടക്ക് അഞ്ച് ലക്ഷം രൂപ
മുൻകൂർ ഒർഡറുകൾക്കനുസരിച്ച് വൃത്തിയാക്കി പായക്കറ്റുകളിൽ സീൽ ചെയ്ത മത്സ്യങ്ങൾ വീടുകളിലേക്കും കടകളിലേക്കും മൊത്തമായും ചില്ലറയായും നൽകും.
ഫ്രീസർ, മീനുകളെ ജീവനോടെ നിലനിർത്താനുള്ള സജ്ജീകരണം, മുറിച്ചു നൽകുന്നതിനും വൃത്തിയാക്കുന്നതിനുമുള്ള സാമഗ്രികൾ, കൂളർ തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള മീൻവിൽപന കേന്ദ്രമാണ് അതിഥി അച്യുതിന് വേണ്ടി വെണ്ണല മാർകറ്റിൽ സിഎംഎഫ്ആർഐ ഒരുക്കി നൽകിയത്. ഏകദേശം അഞ്ചുലക്ഷം രൂപ ഇതിനായി ചിലവിട്ടു.
പട്ടികജാതി വിഭാഗക്കാരുടെ ഉന്നമനത്തിനായുള്ള ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ എന്ന കേന്ദ്ര പദ്ധതിയുടെ നടത്തിപ്പിന്റെ ഭാഗമായാണ് സിഎംഎഫ്ആർഐ അതിഥി അച്യുതന് കൈത്താങ്ങായി എത്തുന്നത്. ആദ്യദിവസത്തെ വിൽപനക്കുള്ള മീനുകൾ എത്തിച്ച് നൽകിയതും സിഎംഎഫ്ആർഐയാണ്.
ജീവനുള്ള മത്സ്യങ്ങളും ലഭിയ്ക്കും
കൂടുമത്സ്യകൃഷി, ബയോഫ്‌ളോക് കൃഷി എന്നിവയിൽ വിളവെടുത്ത മീനുകൾ ജീവനോടെ ലഭ്യമാകും. ഉപജീവനത്തിനായി പലയിടങ്ങളിൽ അലയേണ്ടി വന്നതിനു ശേഷമാണ് അതിഥി അച്യുത് സ്വന്തമായി സംരംഭം ആരംഭിച്ചത്. എളമക്കര സ്വദേശിയാണ് അതിഥി. സ്ഥിരവരുമാനത്തിനായി സ്വന്തമായി ഒരു സംരംഭം കണ്ടെത്താൻ അതിഥിയെ സഹായിച്ചത് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ്.
ട്രാൻസ്‌ജെൻഡർ ആയത് കാരണം ജോലി ലഭിക്കാനുള്ള ബുദ്ധിമുട്ട് മൂലം കൂടെയാണ് അതിഥി സംരംഭം തുടങ്ങുന്നത്.
                    
                    
                            
                    
                        
                                            
                        
                        
                        
                        
                        
                        
                        
Share your comments