ആലപ്പുഴ: പുഞ്ചപ്പാടങ്ങളിലെ രണ്ടാം കൃഷിയുടെ ജില്ലയിലെ ആദ്യ വിളവെടുപ്പ് ഇന്നലെ തുടക്കം. കരിനിലത്തിൽപ്പെട്ട നൂറേക്കറോളം വിസ്തൃതിയുള്ള ഈഴവൻകരി പടിഞ്ഞാറ് പാടശേഖരമാണ് വിളവെടുപ്പിന് പാകമായത്. ആറ് കൊയ്ത്ത് യന്ത്രങ്ങളാണ് കൊയ്ത്തിനായി ഒരുക്കിയിരിക്കുന്നത്. Six harvesting machines are prepared for harvesting
കാരമുട്ട് സെന്‍റ്: ജോസഫ് ദേവാലയത്തിനു സമീപം നടന്ന കൊയ്ത്തുത്സവം പുറക്കാട് കരിനില വികസന ഏജൻസി വൈസ് ചെയർമാൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കരുവാറ്റാ പഞ്ചായത്ത് പ്രസിഡൻ്റ് സി.സുജാത, കൃഷി ഓഫീസർ ജെ.മഹേശ്വരി,വാർഡംഗം ലേഖാ സുരേഷ്,പാടശേഖര സമിതി പ്രസിഡൻ്റ് ഗോപാലകൃഷ്ണൻ ചക്കൂർ കരി,സെക്രട്ടറി മധു കെ പുത്തൻ വീട് പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പുഞ്ചക്കുഴി തോടിന് ശാപമോക്ഷമാകുന്നു
#Paddy#Krishi#farm#farmer#Agriculture
Share your comments