1. 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കൂടുതല്‍ ശക്തമാക്കി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേടായ മത്സ്യം വരുന്നുണ്ടോയെന്ന് കര്‍ശനമായി നിരീക്ഷിക്കും. പരിശോധനകളില്‍ വീഴ്ച ഉണ്ടോയെന്ന് കണ്ടെത്താന്‍ തിരുവനന്തപുരം അമരവിള, പൂവാര്‍ ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി അമ്പലപ്പുഴ, പുറക്കാട് മേഖലകളിലെ മത്സ്യ മൊത്തവ്യാപാര സ്ഥലങ്ങളില്‍ പരിശോധന നടത്തി. ഉപയോഗ യോഗ്യമല്ലാത്ത 60 കിലോ അയല നശിപ്പിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മത്സ്യം കൊണ്ടുവരുന്ന വാഹനങ്ങള്‍ ഓണ്‍ലൈന്‍ വഴി ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ എടുക്കേണ്ടതാണ്. വാഹനത്തിന്റെ ആര്‍.സി ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ എന്നിവ ഉണ്ടെങ്കില്‍ ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍ എടുക്കാവുന്നതാണ്. അല്ലാത്തവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുന്നതാണ്.
2. കോട്ടയം ജില്ലയിലെ മത്സ്യഫെഡിൻ്റെ വൈക്കം പാലായ്ക്കരി ഫിഷ് ഫാം-അക്വാ ടൂറിസം കേന്ദ്രത്തിലെ കാളാഞ്ചി മത്സ്യക്കൂടു കൃഷിയും ഒഴുകുന്ന ഭക്ഷണശാലയും തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്തു. വേമ്പനാട് കായലിനോട് ചേർന്നു കിടക്കുന്ന 117 ഏക്കർ വിസ്തൃതിയുള്ള ഫാമിൽ മത്സ്യകൃഷിയോടൊപ്പം ജലവിനോദ സഞ്ചാരത്തിനും മെച്ചപ്പെട്ട പദ്ധതികളാണ് നടപ്പാക്കുന്നത്. മുപ്പതുപേർക്ക് പ്രകൃതിസൗന്ദര്യം ആസ്വദിച്ച് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വിധം നിർമിച്ച ഫ്‌ളോട്ടിംഗ് റസ്‌റ്റൊറന്റിലുള്ളത്. സ്ഥലത്ത് വ്യാപിച്ചു കിടന്നിരുന്ന നാല് കുളങ്ങളുടെ ചിറ ബലപ്പെടുത്തി കുളങ്ങൾ ഒരുക്കി പൂമീൻ, തിരുത ,കരിമീൻ തുടങ്ങിയ മത്സ്യങ്ങളുടെ കൃഷിക്കായി തയ്യാറാക്കിയിട്ടുണ്ട്. ഇവിടെ പരീക്ഷണ അടിസ്ഥാനത്തിൽ വനാമി ചെമ്മീൻ കൃഷിയും ആരംഭിച്ചിട്ടുണ്ട്. മത്സ്യകൃഷിയിലൂടെ മത്സ്യോത്പാദനം വർധിപ്പിക്കുകയും അക്വാ ടൂറിസത്തിൽ നൂതനമായ സംവിധാനങ്ങളൊരുക്കുകയും ചെയ്യുകയാണ് മത്സ്യഫെഡ്.
3. പ്രകൃതി കൃഷി കോണ്‍ക്ലേവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്തു.
ഗുജറാത്തിലെ സൂററ്റില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവിൽ ആയിരക്കണക്കിന് കര്‍ഷകർ പങ്കെടുത്തു. ഗുജറാത്ത് ഗവര്‍ണറും മുഖ്യമന്ത്രിയും കോണ്‍ക്ലേവില്‍ പങ്കാളികളായി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സ്വാഭാവിക കൃഷി സ്വീകരിക്കാൻ കർഷകരെ സഹായിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ഗ്രാമപഞ്ചായത്തിലും ചുരുങ്ങിയത് 75 കർഷകരെയെങ്കിലും കണ്ടെത്തി അവർക്ക് പ്രകൃതി കൃഷി ചെയ്യാൻ പ്രചോദനവും പരിശീലനവും നൽകി.
4. കാർഷിക, പരിസ്ഥിതി രംഗങ്ങളിൽ സുസ്ഥിര വികസനം നേടണമെങ്കിൽ സന്നദ്ധ സംഘടനകൾ ഉൾപ്പെടെ എല്ലാ ജനങ്ങളും കൈകോർക്കണമെന്ന് കൃഷിമന്ത്രി പി പ്രസാദ്, ജപ്പാനിലെ പരിസ്ഥിതി സംഘടനയായ ഓർഗനൈസേഷൻ ഫോർ ഇൻഡസ്ട്രിയൽ സ്‌പിരിച്വൽ കൾച്ചറൽ അഡ്വാൻസ്‌മെന്റ് ഇന്റർനാഷണൽ (ഒയ്‌സ്‌ക) കേരള ചാപ്‌റ്ററിന്റെ 60ാം വാർഷികം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുവയെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൈവകൃഷി പരിപോഷണത്തിൽ സമഗ്രസംഭാവനയ്‌ക്കുള്ള ഹരിതമുദ്ര പുരസ്‌കാരം ഒയ്‌സ്‌ക സൗത്തിന്ത്യൻ സ്ഥാപക പ്രസിഡന്റായ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ, മന്ത്രിക്ക് സമ്മാനിച്ചു.
5. പ്രവാസികള്‍ക്കും വിദേശത്തു നിന്നും തിരിച്ചെത്തിയവര്‍ക്കുമായി നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സൗജന്യ ഓണ്‍ലൈന്‍ സംരംഭകത്വ പരിശീലന പരിപാടി ഓഗസ്റ്റ് ആദ്യവാരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂലൈ 18 നകം നോര്‍ക്ക റൂട്ട്‌സ് എന്‍.ബി.എഫ്.സി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0 4 7 1 - 2 7 7 0 5 3 4 / 0 0 9 1 - 8 5 9 2 9 5 8 6 7 7 എന്ന നമ്പറില്‍ ബന്ധപ്പെടുക.
6. രൂക്ഷമായ കടലാക്രമണത്തെ തുടർന്ന് തകർന്ന ബിമാപള്ളി തൈയ്ക്കാപള്ളി പ്രദേശത്ത് 50 മീറ്റർ കടൽഭിത്തി നിർമ്മിക്കുവാനായി 24.25 ലക്ഷം രൂപ അനുവദിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി തുക അനുവദിച്ചത്. ഇതുമൂലം 14 വീടുകൾ സംരക്ഷിക്കാനാമെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ പണി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
7. സംസ്ഥാന സർക്കാർ കുടുംബശ്രീ മിഷൻ വഴി എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കുന്ന അഗ്രിനൂട്രി ഗാർഡൻ പദ്ധതി ചിറ്റാറ്റുകര പഞ്ചായത്തിൽ ആരംഭിച്ചു. ഫോർട്ട് കൊച്ചി സബ് കളക്ടർ പി .വിഷ്ണുരാജ് പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിച്ചു. ഇന്നിൻ്റെ ആവശ്യമാണ് അഗ്രിനൂട്രി ഗാർഡനുകളെന്നും അന്യം നിന്നു പോകുന്ന പച്ചക്കറിക്കൃഷിയെ ഇത്തരം കൂട്ടായ പ്രവർത്തനത്തിലൂടെ തിരികെ കൊണ്ടു വരാൻ കഴിയുമെന്നും സബ് കളക്ടർ പറഞ്ഞു. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴി ഓരോ വാർഡുകളിലും പച്ചക്കറി തോട്ടങ്ങൾക്ക് രൂപം നൽകി പഞ്ചായത്തിന്റെ എല്ലാ ഭാഗത്തും ജനങ്ങളുടെ സഹകരണത്തോടെ പച്ചക്കറി ഉത്പാദനവും വിതരണവും സംഘടിപ്പിക്കാനും അതുവഴി പുതിയ തൊഴിൽ സംസ്ക്കാരം ശക്തിപ്പെടുത്തുവാനും വിഷരഹിത പച്ചക്കറി എന്ന ആശയം നല്ലരീതിയിൽ നടപ്പിലാക്കാനുമാണ് അഗ്രിനൂട്രി ഗാർഡൻ പദ്ധതി കൊണ്ട് ലക്ഷ്യം വെക്കുന്നത്. പദ്ധതിയുടെ ഭാഗമായി ചിറ്റാറ്റുകര പഞ്ചായത്തിൽ പച്ചക്കറിയുടെ ഉത്പാദനത്തിനുവേണ്ടി വിപുലമായ പരിപാടികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. തുടക്കത്തിൽ പത്ത് വാർഡുകളിലെ കുടുംബശ്രീ യൂണിറ്റുകളാണ് കൃഷി ആരംഭിക്കുന്നത്.
8. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് 2021-22 ലെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷകളും നാമനിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു. ആകെ 11 വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍. ഇതില്‍ 6 അവാര്‍ഡുകള്‍ വ്യക്തിഗത പ്രവര്‍ത്തനങ്ങള്‍ക്കും 5 അവാര്‍ഡുകള്‍ സ്ഥാപനങ്ങള്‍ക്കും ഉള്ളതാണ്. വ്യക്തിഗത പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ വ്യക്തികളെ ബന്ധപ്പെട്ടവര്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണ്. അവാര്‍ഡ് അപേക്ഷകള്‍/നാമനിര്‍ദ്ദേശങ്ങള്‍ ഓണ്‍ലൈന്‍ ആയി ksbbawards2022@gmail.com എന്ന ഇമെയില്‍ വഴിയും ഓഫ്‌ലൈനായും അയക്കാവുന്നതാണ്. വിശദവിവരങ്ങളും അപേക്ഷകയുടെ മാതൃകയും www.keralabiodiversity.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0 4 7 1 2 7 2 4 7 4 0 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
9. യുഎസ്എ ആസ്ഥാനമായുള്ള ആഗോള കാർഷിക മേഖലയായ FMC കോർപ്പറേഷന്റെ ഇന്ത്യൻ ഉപസ്ഥാപനമായ FMC INDIA യുടെ കോർപ്പറേറ്റ് അഫയേഴ്‌സ് ഓഫ് ഇൻഡസ്ട്രി ആൻഡ് പബ്ലിക് അഫയേഴ്‌സ് ഡയറക്ടറായ രാജു കപൂർ കൃഷി ജാഗരൺ ഓഫീസ് സന്ദർശിച്ചു. ജിബി പന്ത് സർവകലാശാലയിൽ നിന്ന് അഗ്രികൾച്ചറിലും മൃഗസംരക്ഷണത്തിലും ബിരുദധാരിയായ അദ്ദേഹം മാർക്കറ്റിംഗിൽ എംബിഎ യും ചെയ്തിട്ടുണ്ട്. ചടങ്ങിൽ കൃഷിയിലും രാസ വ്യവസായത്തിലുമുള്ള അദ്ദേഹത്തിൻറെ 34 വർഷത്തെ അനുഭവങ്ങൾ പങ്കുവച്ചു. K.J ചൌപ്പലിൽ നടന്ന പരുപാടിയിൽ കൃഷി ജാഗ്രൻ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എംസി ഡൊമിനിക്കും ഡയറക്ടർ ഷൈനി ഡൊമിനിക്കും ചടങ്ങിൽ പങ്കെടുത്തു
10. ഹരിത ഊർജവും ഹരിത ഹൈഡ്രജൻ ലക്ഷ്യങ്ങളും സാക്ഷാത്കരിക്കുന്നതിനായി NTPC RE ലിമിറ്റഡ്, ഗുജറാത്ത് ആൽക്കലിസ് ആൻഡ് കെമിക്കൽസ് ലിമിറ്റഡുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. GACL മാനേജിംഗ് ഡയറക്ടർ ഹർഷദ് ആർ പട്ടേലും NTPC REL ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മോഹിത് ഭാർഗവയുംമാണ് ഇതിൽ ഒപ്പുവച്ചത്. റിന്യൂവബിൾ എനർജി, ഗ്രീൻ മെഥനോൾ, ഗ്രീൻ അമോണിയ എന്നീ മേഖലകളിൽ സഹകരിച്ച് 100 മെഗാവാട്ട് ആർഇ-ആർടിസി (റൗണ്ട് ദ ക്ലോക്ക്) വൈദ്യുതി വിതരണം ചെയ്യുന്നതിനും 75 ടിപിഡി ഗ്രീൻ മെഥനോൾ, 35 ടിപിഡി എന്നിവയുടെ ഉൽപ്പാദനത്തിനുമുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും ധാരണാപത്രം വിഭാവനം ചെയ്യും
11. സംസ്ഥാനത്ത് വ്യാപക മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നും വ്യാപക മഴയ്‌ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിലും മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു.ഈ സാഹചര്യത്തിൽ കാസര്‍കോട്, വയനാട് ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സീസണിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ മഴ ലഭിച്ച ആദ്യ ജില്ലയായി ഇന്നലെ കാസർകോട് മാറി. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ജൂലൈ 13 വരെ മത്സ്യബന്ധനത്തിന് പോകരുത്. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളിലും മുന്നറിയിപ്പുള്ള മറ്റ് പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ : പ്രകൃതികൃഷി കോണ്‍ക്ലേവിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
Share your comments