<
  1. News

40 മെട്രിക് ടൺ ഗോതമ്പ് സംഭരിക്കാനൊരുങ്ങി കേന്ദ്രം: FCI MD അശോക് കെ മീണ

2023-2024 വിപണന വർഷത്തിൽ ഏകദേശം 30 മുതൽ 40 ദശലക്ഷം ടൺ വരെ ഗോതമ്പ് സംഭരിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നതായി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അശോക് കെ മീണ പറഞ്ഞു.

Raveena M Prakash
The govt plans to procure 40 MT Wheat says FCI Managing Director Ashok K Meena
The govt plans to procure 40 MT Wheat says FCI Managing Director Ashok K Meena

2023-2024 വിപണന വർഷത്തിൽ ഏകദേശം 30 മുതൽ 40 ദശലക്ഷം ടൺ വരെ ഗോതമ്പ് സംഭരിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നതായി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അശോക് കെ മീണ പറഞ്ഞു. ഈ വർഷം, രാജ്യത്തു ഗോതമ്പ് വിതച്ച വിസ്തൃതി കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ്. ഗോതമ്പ് വിളയുടെ ഇപ്പോഴത്തെ അവസ്ഥ വളരെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

2023-24ലെ ഗോതമ്പ് സംഭരണം 300 മുതൽ 400 ലക്ഷം ടൺ എന്ന സാധാരണ നിലയിലായിരിക്കണം, എന്ന് അദ്ദേഹം  പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷം, ചൂട് നേരത്തെ ആരംഭിച്ചതിനാൽ 2021-22 വിപണന വർഷത്തിൽ സെൻട്രൽ പൂളിലേക്കുള്ള ഗോതമ്പ് സംഭരണം 43.3 മെട്രിക് ടണ്ണിൽ നിന്ന് 18.79 മെട്രിക് ടണ്ണായി കുറഞ്ഞു, ഇത് ഉൽപ്പാദനം കുറയ്ക്കാനും ചരക്കുകളുടെ സ്വകാര്യ വാങ്ങൽ വർദ്ധിപ്പിക്കാനും കാരണമായി എന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഇത് രാജ്യത്തു ഭക്ഷ്യധാന്യത്തിന്റെ വിലയിൽ അസാധാരണമായ വർദ്ധനവിന് കാരണമായി മാറി. ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (OMSS) പ്രകാരം ഗോതമ്പ് വിൽക്കാൻ കേന്ദ്ര സർക്കാരിനെ വിവിധ വ്യവസായ സംഘടനകൾ നിർബന്ധിച്ചു. ക്ഷേമ പദ്ധതികൾക്കായുള്ള ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിനും വിതരണത്തിനുമുള്ള സർക്കാരിന്റെ നോഡൽ ഏജൻസിയായ FCI, ഗോതമ്പ് മൊത്തമായി വാങ്ങുന്നവർക്ക് വിൽക്കാനായി ഇതിനകം മൂന്ന് ഇ-ലേലങ്ങൾ ഏറ്റെടുത്തിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: ഗോതമ്പ് പ്രതിസന്ധി: അധിക ജലസേചനം വിളകളെ സംരക്ഷിക്കില്ല

English Summary: The govt plans to procure 40 MT Wheat says FCI Managing Director Ashok K Meena

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds