-
-
News
പ്രളയം; ജൈവവൈവിധ്യ മേഖലയിലെ ആഘാതം സമഗ്രമായി പഠിക്കും : മുഖ്യമന്ത്രി
പ്രളയം കേരളത്തിഎൻ്റെ ജൈവവൈവിധ്യ മേഖലയിലുണ്ടാക്കിയ ആഘാതങ്ങള്‍ സമഗ്രമായി പഠിച്ച ശേഷം മാത്രമെ കേരളത്തിൻ്റെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഫേസ്ബുക്കില്‍ കുറിച്ചു
പ്രളയം കേരളത്തിഎൻ്റെ ജൈവവൈവിധ്യ മേഖലയിലുണ്ടാക്കിയ ആഘാതങ്ങള്‍ സമഗ്രമായി പഠിച്ച ശേഷം മാത്രമെ കേരളത്തിൻ്റെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഫേസ്ബുക്കില്‍ കുറിച്ചു.
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിൻ്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളിലെ ബയോഡൈവേര്‍സിറ്റി മാനേജ്മെന്‍റ് കമ്മിറ്റികളുമായി ചേര്‍ന്നാണ് പഠനം നടത്തുക. പ്രാദേശികമായി സൂക്ഷ്മമായ സര്‍വ്വെ നടത്താനാണ് തീരുമാനം. ഒരു മാസത്തിനകം പഠനം പൂര്‍ത്തിയാകും. വിദഗ്ധരടങ്ങിയ സംസ്ഥാനതല സമിതി സര്‍വ്വെയും പഠനവും നിരീക്ഷിക്കും. ജൈവവൈവിധ്യമേഖലയിലെ വിദഗ്ധരായ നൂറു പേരെ പഠനത്തിന് നേതൃത്വം നല്‍കാന്‍ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു .ഈ റിപ്പോര്‍ട്ട് കൂടി അടിസ്ഥാനപ്പെടുത്തിയാകും സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിന് ഉതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
English Summary: The impact of biodiversity due to flood will be studied thoroughly
Share your comments