
സംസ്ഥാനത്തെ ദരിദ്രരായ ജനവിഭാഗങ്ങൾക്ക് പ്രതിവർഷം 5 ലക്ഷം രൂപയുടെ ചികിത്സാസഹായം ലഭ്യമാക്കുന്ന കാരുണ്യ പദ്ധതിയ്ക്ക് 100 കോടി രൂപ സർക്കാർ അനുവദിച്ചു. ഈ വർഷത്തിൽ ഫെബ്രുവരി മാസത്തിലാണ് പദ്ധതിക്കായി 100 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നത്. ഇതിനു പുറമെയാണ് ഇപ്പോൾ 100 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഈ വർഷത്തിൽ 350 കോടിയാണ് ആകെ സർക്കാരനുവധിച്ചത്. ഇതുവരെയായി ആകെ 2795 രൂപയാണ് കാരുണ്യ പദ്ധതിക്കായി സർക്കാർ അനുവദിച്ച ഫണ്ട്. പ്രയാസമനുഭവിക്കുന്ന നിരവധി ആളുകൾക്കാണ് സർക്കാർ എം പാനൽ ചെയ്ത സ്വകാര്യ ആശുപത്രിയിൽ സൗജന്യ ചികിത്സാസഹായം ലഭിക്കുന്നത്.
പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്.41.96 ലക്ഷം കുടുംബങ്ങൾക്കാണ് ഇതുപ്രകാരം സഹായം ലഭ്യമാകുന്നത്. ഈ പദ്ധതിക്കു കുടുംബാംഗങ്ങളുടെ പ്രായ പരിധിയോ കുടുംബാംഗങ്ങളുടെ എണ്ണമോ ഒരു അര്‍ഹത മാനദണ്ഡമല്ല. പദ്ധതിയില്‍ അംഗമാകുന്ന ഏതൊരു വ്യക്തിക്കും മുന്‍ഗണന മാനദണ്ഡങ്ങളില്ലാതെ ചികിത്സ സഹായം ലഭിക്കുന്നതായിരിക്കും.

പരിശോധനക്കോ ചികിത്സക്കോ വേണ്ടി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതിനു മുന്‍പുള്ള 3 ദിവസത്തെ ചെലവും കൂടാതെ ആശുപത്രി വാസത്തിനു ശേഷമുള്ള 15 ദിവസത്തെ ചെലവും ഈ പദ്ധതിയിലൂടെ നിര്‍വഹിക്കപ്പെടുന്നുണ്ട്.ഈ ക്ലൈമില്‍ മരുന്നുകള്‍, മറ്റാവശ്യ വസ്തുക്കള്‍, പരിശോധനകള്‍, ഡോക്ടര്‍ ഫീസ്, മുറി വാടക, ഓപ്പറേഷന്‍ തീയറ്റര്‍ ചാര്‍ജുകള്‍ , ഐസിയു ചാര്‍ജ്ജ്, ഭക്ഷണം, ഇംപ്ലാന്‍റ് ചാര്‍ജുകള്‍ എന്നിവ ഉള്‍പ്പെടുന്നു.കുടുംബത്തിലെ മുഴുവൻ പേർക്കും ഇതിലൂടെ ചികിത്സ ലഭ്യമാവും. അറുന്നൂറിലധികം ആശുപത്രികളിൽ ഇപ്പോൾ കാരുണ്യ പദ്ധതി നടപ്പിലാക്കുന്നുണ്ട്.
Share your comments