സർക്കാരിന് നെല്ല് വിൽക്കുന്ന കർഷകരെ വായ്പക്കാരാക്കി മാറ്റരുതെന്ന് ഹൈക്കോടതി. കർഷകരെ ബാങ്കുകൾ വായ്പക്കാരായി കാണരുതെന്നും നെല്ലിന്റെ പണം നൽകുന്നത് സിബിൽ സ്കോറിനെ ബാധിക്കില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. നെല്ല് സംഭരിച്ച വകയിൽ സർക്കാരിൽ നിന്നും തുക ലഭിക്കാനായി ഒരുകൂട്ടം കർഷകർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
കൂടുതൽ വാർത്തകൾ: ഭാവി സുരക്ഷിതം; നാഷണൽ പെൻഷൻ സ്കീമിൽ പ്രവാസികൾക്കും ചേരാം
കർഷകരല്ല, മറിച്ച് തങ്ങളാണ് വായപയെടുക്കുന്നത് സപ്ലൈകോ അറിയിച്ചു. ആരാണ് വായ്പക്കാരൻ എന്നതിൽ വ്യക്തത വരുത്തണമെന്നും ഇക്കാര്യം ബാങ്കുകളുടെ കൺസോർഷ്യത്തോടെ അറിയാക്കത്തതെന്തെന്നും കോടതി ചോദിച്ചു. കൊല്ലങ്കോട് സ്വദേശി ശിവാനന്ദൻ, ചിറ്റൂർ സ്വദേശി സികെ രമേഷ്, നെന്മേനി പാടശേഖര നെല്ലുത്പാദക സമിതി, ഹരിപ്പാട് നങ്ങ്യാർകുളങ്ങര സ്വദേശി പാപ്പച്ചൻ തുടങ്ങിയവരാണ് ഹർജി നൽകിയത്.
Share your comments