തിരുവനന്തപുരം: കർഷകർക്കുണ്ടാവുന്ന നഷ്ടം ഒരുപരിധി വരെയെങ്കിലും നികത്താൻ സഹായിക്കുന്ന പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയുടേയും കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെയും റാബി 2020-21 പദ്ധതിയില്‍ ചേരാനുള്ള അവസാന തീയതി അടുത്ത മാസം 31ന് അവസാനിക്കും. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെല്‍കൃഷിയും എല്ലാ ജില്ലകളിലെയും വാഴയും മരച്ചീനിയുമാണ് വിള ഇൻഷുറൻസ് പദ്ധതിയിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നെല്ല്, വാഴ, കശുമാവ്, മാവ്, കരിമ്പ്, പൈനാപ്പിള്‍, പയര്‍, പടവലം, പാവല്‍, ഇടുക്കി ജില്ലയിലെ ശീതകാല പച്ചക്കറികള്‍ എന്നീ വിളകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.ഓരോ വിളയുടേയും ഇന്‍ഷുറന്‍സ് തുകയും പ്രീമിയം നിരക്കും വ്യത്യസ്തമായിരിക്കും. The sum insured and the premium rate for each crop will be different വിജ്ഞാപിത വിളകള്‍ക്ക് വായ്പ എടുത്ത കര്‍ഷകരെ അതാത് ബാങ്കുകള്‍ നിര്‍ബന്ധമായും ചേര്‍ക്കേണ്ടതാണ്. വായ്പ എടുക്കാത്ത കര്‍ഷകര്‍ ഏറ്റവും അടുത്തുള്ള സി എസ് സി കേന്ദ്രങ്ങള്‍ (ഡിജിറ്റല്‍ സേവാ കേന്ദ്ര/അക്ഷയ), അംഗീകൃത ബ്രോക്കര്‍, മൈക്രോ ഇന്‍ഷുറന്‍സ് ഏജന്‍റ്, അഗ്രികള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി മേഖലാ ഓഫീസ് എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ്, നികുതി/ പാട്ടച്ചീട്ട് എന്നിവയുടെ കോപ്പിയും നല്‍കേണ്ടതാണ്. പ്രകൃതിക്ഷോഭ നഷ്ടം കുറക്കാനുള്ള പരമാവധി പരിപാലന മുറകള്‍ സ്വീകരിച്ചിട്ടും നഷ്ടം സംഭവിക്കുന്ന അവസരങ്ങളില്‍ മിനിമം നഷ്ടപരിഹാരം ഉറപ്പ് നല്‍കുന്ന സര്‍ക്കാര്‍ നേരിട്ടു നടപ്പിലാക്കുന്ന ഈ പദ്ധതി കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. സ്‌കീമിന്‍റെ വിശദവിവരങ്ങളും ഇന്‍ഷൂര്‍ ചെയ്യുന്നതിനുള്ള അവസരവും അതത് കൃഷിഭവനുകളില്‍ ലഭിക്കും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഡോ. വർഗ്ഗീസ് കുരിയന് ഭാരതരത്ന - ക്ഷീരകർഷകർ കത്തെഴുതുന്നു
Share your comments