എറണാകുളം :നേര്യമംഗലം കൃഷിഫാമിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നവംബർ 3 ചൊവ്വാഴ്ച്ച 2 മണിക്ക് വീഡിയോ കോൺഫറൻസ് വഴി കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവ്വഹിക്കും.
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നേര്യമംഗലം കൃഷി തോട്ടത്തിന്റെ സമഗ്ര വികസന പദ്ധതികൾക്ക് 10 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.കർഷക പഠന കേന്ദ്രം/ഗസ്റ്റ് ഹൗസ് - 390 ലക്ഷം, കൊക്കോ,നാളികേരം,ചിപ്സ് ഉത്പാദന കേന്ദ്രങ്ങൾ ഉൾപ്പെടുന്ന ചെറുകിട മൂല്യ വർദ്ധിത ഉത്പാദന കേന്ദ്രം - 140 ലക്ഷം, സംയോജിത കൃഷി വികസന സമ്പ്രദായം - 175 ലക്ഷം,ഹൈടെക് അഗ്രികൾച്ചറൽ ഫാർമിംഗ് (പോളി ഹൗസ്,റെയിൻ ഷെൽറ്റർ,മിസ്ട് ചേംബർ) - 110 ലക്ഷം, ചെക്ക് ഡാം നിർമ്മാണം - 185 ലക്ഷം എന്നീ പദ്ധതികളാണ് നടപ്പാക്കുന്നത്
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കാലിത്തീറ്റ സബ്‌സിഡി
#Fodder # Neryamangalam #10croreproject #Agriculture
Share your comments