<
  1. News

ഏറെ കാത്തിരിക്കുന്ന 'കൃഷിയുടെ മഹാകുംഭ്' ഇനി ദിവസങ്ങൾ മാത്രം

Mahindra Tractors മില്യണയർ ഫാർമർ ഓഫ് ഇന്ത്യയുടെ ഉദ്ഘാടനം കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നിർവഹിക്കും. ഡിസംബർ 6, 7, 8 തീയതികളിൽ നടക്കുന്ന ഈ പരിപാടിയിൽ 'MFOI കിസാൻ ഭാരത് യാത്ര 2023-24' ന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

Saranya Sasidharan
The much awaited 'MahaKumbh of Indian Agriculture' is just days away
The much awaited 'MahaKumbh of Indian Agriculture' is just days away

രാജ്യത്തെ കർഷകർക്ക് വേണ്ടി കൃഷി ജാഗരൺ സംഘടിപ്പിക്കുന്ന പരിപാടിയാണ് Mahindra Tractors മില്യണയർ ഫാർമർ ഓഫ് ഇന്ത്യ . ഇന്ത്യയിലെ ധനികനായ കർഷകനെ കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Mahindra Tractors മില്യണയർ ഫാർമർ ഓഫ് ഇന്ത്യയുടെ ഉദ്ഘാടനം കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നിർവഹിക്കും. ഡിസംബർ 6, 7, 8 തീയതികളിൽ നടക്കുന്ന ഈ പരിപാടിയിൽ 'MFOI കിസാൻ ഭാരത് യാത്ര 2023-24' ന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് കർഷകരുടെ അവിസ്മരണീയമായ സംഭാവനകളെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ന്യൂ ഡൽഹിയിലെ പൂസ മൈതാനത്താണ് പരിപാടി സംഘടിപ്പിച്ചത്.

ഈ പരിപാടിയിൽ കാർഷിക കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനങ്ങൾ, ബിസിനസ് അവസരങ്ങൾ, സെമിനാറുകൾ എന്നിവയും സംഘടിപ്പിക്കും.ഇതിൽ, പ്രമുഖ സംരംഭകർ, കാർഷിക വിദഗ്ധർ, ശാസ്ത്രജ്ഞർ, കർഷകർ തുടങ്ങി നിരവധി ആളുകൾ പങ്കെടുക്കും. വിവിധ കാറ്റഗറീസിലായാണ് കർഷകർ മത്സരിക്കുന്നത്.

The much awaited 'MahaKumbh of Indian Agriculture' is just days away
The much awaited 'MahaKumbh of Indian Agriculture' is just days away

രാജ്യത്തെ ഏറ്റവും വലിയ കൃഷി മഹാകുംഭിൻ്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് മഹീന്ദ്ര ട്രാക്കേഴ്‌സ് ആണ്. കോറ മാണ്ഡൽ, ധനുക, സോമാനി, എഫ്എംസി എന്നിവയും സ്പോൺസർ പട്ടികയിൽ ഉൾപ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ SBI ഒരു ബാങ്കിംഗ് പങ്കാളിയായും ചേർന്നു.

മഹീന്ദ്ര ട്രാക്ടേഴ്സ് സ്പോൺസർ ചെയ്യുന്ന മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ്സിനെക്കുറിച്ച് കൂടുതൽ അറിയാനും വിസിറ്റേഴ്സ് പാസ്സ് ലഭിക്കുന്നതിനും ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

English Summary: The much awaited 'MahaKumbh of Indian Agriculture' is just days away

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds