കാസർഗോഡ്: മത്സ്യ മേഖലയുമായി ബന്ധപ്പെട്ട കേരളത്തിൻ്റെ ആവശ്യങ്ങളും നിർദേശങ്ങളും അനുഭാവ പൂർവം പരിഗണിക്കുമെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രി ശ്രീ പർഷോത്തം രൂപാല പറഞ്ഞു. മത്സ്യമേഖലയ്ക്ക് പ്രത്യേക മന്ത്രാലയം എന്ന വാഗ്ദാനം കേന്ദ്രം നടപ്പാക്കിയത്, ഈ മേഖലയ്ക്ക് ഗവൺമെൻ്റ് നല്കിയ പ്രാധാന്യമാണ് വെളിപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.
സാഗർ പരിക്രമ യാത്ര ഏഴാം ഘട്ടത്തിലെ ഗുണഭോക്തൃ സംഗമം കാസർഗോഡ് ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നു ദിവസങ്ങളിലായി കേരളത്തിലെ മത്സ്യ മേഖലകൾ സന്ദർശിച്ച് പ്രശ്നങ്ങൾ മനസിലാക്കും. അതനുസരിച്ച് മേഖലയുടെ സമഗ്ര വികസനത്തിന് നടപടികൾ ക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
എണ്ണായിരത്തിലധികം കിലോമീറ്റർ കടൽ യാത്ര ചെയ്ത് ഇതാദ്യമായാണ് ഒരു കേന്ദ്ര മന്ത്രി തീരമേഖലയുടെ പ്രശ്നങ്ങൾ നേരിട്ടു മനസിലാക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന സഹമന്ത്രി ഡോ. എൽ മുരുകൻ പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: കാർഷിക ഗവേഷണ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിംഗ്: ഫിഷറീസ്-അനിമൽ സയൻസ് വിഭാഗത്തിൽ സിഎംഎഫ്ആർഐ രാജ്യത്ത് ഒന്നാമത്
സംസ്ഥാന മത്സൃ ബന്ധന, സാംസ്കാരിക, യുവജന ക്ഷേമ വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ, ശ്രീ രാജ് മോഹൻ ഉണ്ണിത്താൻ എം പി, ശ്രീ എൻ എ നെല്ലിക്കുന്ന് എം എൽ എ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പ്രധാൻ മന്ത്രി മത്സ്യ സമ്പദ യോജനയിൽ ഉൾപ്പെടുത്തി പതിനാറു ലക്ഷത്തിലധികം രൂപയുടെ ധനസഹായം ചടങ്ങിൽ വിതരണം ചെയ്തു. 14 പേർക്ക് കിസാൻ ക്രെഡിറ്റ് കാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.
Share your comments