
സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ പ്രധാന പരീക്ഷയായ പാരാ മിലിട്ടറി ഫോഴ്സുകളിലെ ജനറൽ ഡ്യൂട്ടി കോൺസ്റ്റബിളിന്റെ വിജ്ഞാപനം ഈ ആഴ്ച്ച പുറപ്പെടുവിക്കും.
മാർച്ച് 25ന് വിജ്ഞാപനനം വരുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഇത് മാറ്റിവെക്കുകയായിരുന്നു.
വിജ്ഞാപനം എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in ൽ പ്രസിദ്ധീകരിക്കും. രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. ആദ്യഘട്ടത്തിൽ കംപ്യൂട്ടർ അധിഷ്ഠിതമായ പരീക്ഷയുണ്ടാകും. രണ്ടാം ഘട്ടത്തിൽ ഫിസിക്കൽ ടെസ്റ്റുണ്ടാകും. ഇംഗ്ലീഷ്, കണക്ക്, ജനറൽ നോളജ്, ജനറൽ ഇന്റലിജൻസ്, റീസണിംഗ് എന്നിവയടങ്ങുന്നതാണ് ഓൺലൈൻ പരീക്ഷ. പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികളെ ഫിസിക്കൽ ടെസ്റ്റിന് ക്ഷണിക്കും. രണ്ട് ഘട്ടങ്ങളിലെയും പ്രകടനം കണക്കിലെടുത്ത് അന്തിമ പട്ടിക തയ്യാറാക്കും.
തെരഞ്ഞെടുക്കപ്പെടുന്നവരെ വിവിധ സുരക്ഷാ സേനകളായ സി. ഐ. എസ്. എഫ്, സി. ആർ. പി. എഫ്, ഐ. ടി. ബി. പി, ബി. എസ്. എഫ്, എൻ. ഐ. എ തുടങ്ങിയവയിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിൽ നിയമിക്കും. ജനറൽ ഡ്യൂട്ടി കോൺസ്റ്റബിൾ തസ്തികയ്ക്കു പുറനെ ആസാം റൈഫിൾസിൽ റൈഫിൾ മാൻ (ജനറൽ ഡ്യൂട്ടി) തസ്തികയിലും നിയമനം നൽകും.
കഴിഞ്ഞ വർഷം എസ്. എസ്. സി കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി തസ്തികയിൽ 60,000 ത്തിനടുത്ത് ഒഴിവുകളുണ്ടായിരുന്നു. ഇത്തവണയും സമാനമായ ഒഴിവുകൾ പ്രതീക്ഷിക്കാം.
Share your comments