<
  1. News

സഞ്ചാരികളെ മാടി വിളിച്ചു വീണ്ടും പറമ്പിക്കുളം കടുവാ സങ്കേതം തുറന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ മൂലം അടച്ചിട്ടിരിക്കുകയായിരുന്ന പറമ്പിക്കുളം കടുവാസങ്കേതം വീണ്ടും തുറന്നു. തിങ്കളാഴ്ചയാണ് വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തത്.

Saranya Sasidharan

കോവിഡ് നിയന്ത്രണങ്ങള്‍ മൂലം അടച്ചിട്ടിരിക്കുകയായിരുന്ന പറമ്പിക്കുളം കടുവാസങ്കേതം വീണ്ടും തുറന്നു. തിങ്കളാഴ്ചയാണ് വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തത്. ഇതോടെ ഇങ്ങോട്ടേയ്ക്കുള്ള സഞ്ചാരികളുടെ വരവും തുടര്‍ന്നു. തിങ്കളാഴ്ച വന്നവരില്‍ ഏറെയും തമിഴ്‌നാട് സ്വദേശികളാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നാണ് വനം വകുപ്പ് അധികൃതകര്‍ പ്രതീക്ഷിക്കുന്നത്. അതിനായി ഏറെ മുന്നൊരുക്കങ്ങള്‍ അവര്‍ നടത്തിയിട്ടുമുണ്ട്. വിനോദസഞ്ചാരത്തിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ചു നൂറ്റിയമ്പതിലേറെ ആദിവാസികള്‍ക്കാണ് വനംവകുപ്പ് തൊഴില്‍ നല്‍കുന്നത്.

കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ആദിവാസികളുടെ തൊഴില്‍ മേഖലയില്‍ ഉണ്ടാക്കിയ പ്രതിസന്ധി ഏറെ വലുതാണ്. അതിന് വേണ്ടി കൂടിയാണ് കടുവാസങ്കേതം തുറക്കുന്നത്. സംസ്ഥാനത്ത് കോവിഡ് ഇളവുകളെ തുടര്‍ന്ന് മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടായിരുന്നു എന്നാല്‍ സംസ്ഥാനത്തിനകത്ത് കൂടി വഴിയില്ലാത്തതിനാല്‍ ആയിരുന്നു ഇത് വരെയും തുറക്കാതിരുന്നത്.

ഇപ്പോള്‍ തമിഴ്നാട് സര്‍ക്കാരിന്റെ കൂടി അനുമതി ലഭിച്ചത് കൊണ്ടാണ് പറമ്പിക്കുളം തുറക്കാനായത്. ഇവിടെ എത്തുന്നവര്‍ക്ക് താമസ സൗകര്യങ്ങള്‍ക്കായി www.parambikulam.org എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ

ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് രഹിത വിനോദസഞ്ചാര കേന്ദ്രമാകാനൊരുങ്ങി കുമരകം

മഞ്ഞ് പൂക്കുന്ന താഴ്വരയിലൂടെ ഒരു യാത്ര

കൃഷി വിനോദസഞ്ചാര മേഖലയുടെ ഭാഗമാക്കുന്നു, തൊഴിലവസരങ്ങൾ കൂടും

English Summary: The Parambikulam Tiger Reserve was reopened. (1)

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds