കോവിഡ് -19 സാഹചര്യത്തെക്കുറിച്ച് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. മഹാമാരിമൂലം നഷ്ടപ്പെട്ട ജീവിതങ്ങൾക്ക് അനുശോചനം അറിയിച്ചു.
- ഡോക്ടർമാർ, മെഡിക്കൽ ജീവനക്കാർ പാരാമെഡിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ആംബുലൻസ് ഡ്രൈവർമാർ, സുരക്ഷാ സേന, പോലീസ് സേന എന്നിവരുടെ സംഭാവനകളെ പ്രശംസിച്ചു
- വർദ്ധിച്ചുവരുന്ന ഓക്സിജന്റെ ആവശ്യം നിറവേറ്റുന്നതിനായി ഗവണ്മെന്റ് വേഗത്തിലും സംവേദനക്ഷമതയോടും പ്രവർത്തിക്കുന്നു: പ്രധാനമന്ത്രി
- മെയ് ഒന്നിന് ശേഷം, 18 വയസ്സിന് മുകളിലുള്ള ഓരോ വ്യക്തിക്കും വാക്സിനേഷൻ നൽകാം. ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന വാക്സിനുകളുടെ പകുതി സംസ്ഥാനങ്ങളിലേക്കും ആശുപത്രികളിലേക്കും നേരിട്ട് പോകും: പ്രധാനമന്ത്രി
- 18 വയസ്സിനു മുകളിലുള്ളവർക്കായി വാക്സിനേഷൻ അനുവദിച്ചതിലൂടെ, നഗരങ്ങളിലെ തൊഴിലാളികൾക്ക് വാക്സിൻ വേഗത്തിൽ ലഭ്യമാകും: പ്രധാനമന്ത്രി
- ജീവൻ രക്ഷിക്കുന്നതിനൊപ്പം, സാമ്പത്തിക പ്രവർത്തനങ്ങൾ സംരക്ഷിക്കാനും ജനങ്ങളുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാനുമാണ് ശ്രമം: പ്രധാനമന്ത്രി
- സംസ്ഥാന ഗവണ്മെന്റുകൾ തൊഴിലാളികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും അവർ എവിടെയാണോ അവിടെ തന്നെ താമസിക്കാൻ അവരെ ബോധ്യപ്പെടുത്തുകയും വേണം: പ്രധാനമന്ത്രി
- ലോക്ക് ഡൗണിനെ സംസ്ഥാന ഗവണ്മെന്റുകൾ അവസാന ആശ്രയമായി മാത്രമേ കണക്കാക്കൂ. മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ലോക്ക്ഡൗൺ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുകയും വേണം: പ്രധാനമന്ത്രി
- ഇന്നത്തെ സാഹചര്യങ്ങളിൽ, ലോക്ക് ഡൗണിൽ നിന്ന് നമുക്ക് രാജ്യത്തെ രക്ഷിക്കേണ്ടതുണ്ട്.
Share your comments