<
  1. News

പ്രധാന മന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാം ,വിള നഷ്ടങ്ങൾക്ക് പരിഹാരം കിട്ടും

പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയുടേയും കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെയും റാബി 2020-21 പദ്ധതിയില്‍ ചേരാനുള്ള അവസാന തീയതി ഡിസംബര്‍ 31.

K B Bainda
PMFBY
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെല്‍കൃഷിയും എല്ലാ ജില്ലകളിലെയും വാഴയും മരച്ചീനിയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയുടേയും കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെയും റാബി 2020-21 പദ്ധതിയില്‍ ചേരാനുള്ള അവസാന തീയതി ഡിസംബര്‍ 31. The last date for joining the Rabbi 2020-21 scheme of the Prime Minister's Crop Insurance Scheme and Climate Based Crop Insurance Scheme is December 31.

പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ *(PMFBY)* ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെല്‍കൃഷിയും എല്ലാ ജില്ലകളിലെയും വാഴയും മരച്ചീനിയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ *(RWBCIS)* നെല്ല്, വാഴ, കശുമാവ്, മാവ്, കരിമ്പ്, പൈനാപ്പിള്‍, പയര്‍, പടവലം, പാവല്‍, കുമ്പളം, മത്തൻ, വെണ്ട, വെള്ളരി, മുളക് പാലക്കാട് ജില്ലയിലെ തക്കാളി,ചെറുധാന്യങ്ങൾ (ചോളം, റാഗി, ചാമ, തിന) ഇടുക്കി ജില്ലയിലെ ശീതകാല പച്ചക്കറികള്‍ എന്നീ വിളകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.ഓരോ വിളയുടേയും ഇന്‍ഷുറന്‍സ് തുകയും പ്രീമിയം നിരക്കും വ്യത്യസ്തമായിരിക്കും. വിജ്ഞാപിത വിളകള്‍ക്ക് വായ്പ എടുത്ത കര്‍ഷകരെ അതാത് ബാങ്കുകള്‍ നിര്‍ബന്ധമായും ചേര്‍ക്കേണ്ടതാണ്.

വായ്പ എടുക്കാത്ത കര്‍ഷകര്‍ ഏറ്റവും *അടുത്തുള്ള അക്ഷയ/സി എസ് സി കേന്ദ്രങ്ങളുമായി (ഡിജിറ്റല്‍ സേവാ കേന്ദ്രം),* ബന്ധപ്പെടേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ്, നികുതി/ പാട്ടച്ചീട്ട് എന്നിവയുടെ  കോപ്പിയുംനല്‍കേണ്ടതാണ്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഗോസമൃദ്ധി ഇന്‍ഷ്വറന്‍സ് പദ്ധതി- കർഷകന് സർക്കാരിന്റെ കൈത്താങ്ങ്

English Summary: The Prime Minister can join the crop insurance scheme and get compensation for crop losses

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds