തിരുവനന്തപുരം: കേന്ദ്ര ഗവണ്മെന്റിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ചു് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കർഷകരുമായും മറ്റ് ഗുണഭോക്താക്കളുമായും വെബ്കാസ്റ്റിലൂടെ ആശയവിനിമയം നടത്തും.
ബന്ധപ്പെട്ട വാർത്തകൾ: കര്‍ഷക പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം, കൃഷി ഓഫീസുകള്‍ കര്‍ഷക സൗഹൃദമാകണം - മന്ത്രി പി. പ്രസാദ്
ഇതിന്റെ ഭാഗമായി കേരളത്തിലെ പരിപാടി കേന്ദ്ര കാർഷിക ഗവേഷണ കൗൺസിലിന് കീഴിലുള്ള, തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങു വർഗ്ഗ ഗവേഷണ കേന്ദ്രത്തിൽ (സി ടി സി ആർ ഐ ) ഈ മാസം 31 ന് (മെയ് 31, ചൊവ്വാഴ്ച്ച) രാവിലെ ഒൻപതരയ്ക്ക് നടക്കും. കേന്ദ്ര കൃഷിമന്ത്രി ശ്രീ. നരേന്ദ്ര സിംഗ് തോമറും ചടങ്ങിൽ സംബന്ധിക്കും. കേന്ദ്ര സഹമന്ത്രി ശ്രീ. വി. മുരളീധരൻ മുഖ്യാതിഥിയായിരിക്കും. ശ്രീ. കടകംപള്ളി സുരേന്ദ്രൻ എം എൽ എ .ഐ സി എ ആർ ഡയറക്ടർ ജനറൽ ഡോ . ത്രിലോചൻ മൊഹപാത്ര , സി ടി സി ആർ ഐ ഡയറക്ടർ ഡോ . എം. എൻ. ഷീല തുടങ്ങിയവർ പങ്കെടുക്കും.
ബന്ധപ്പെട്ട വാർത്തകൾ: കിഴങ്ങു വിളകളുടെ നടീല് കാലവും അനുവര്ത്തിക്കേണ്ട കൃഷിരീതിയും
ഉച്ച തിരിഞ്ഞു നടക്കുന്ന സാങ്കേതിക സെഷനിൽ കാർഷിക മേഖലയുടെ വികസനത്തിനായുള്ള കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ പദ്ധതികൾ , സുരക്ഷിത ജീവനോപാധിക്കുള്ള സംയോജിത കൃഷി രീതികൾ , ഉഷ്ണമേഖലാ കിഴങ്ങുവർഗ്ഗങ്ങൾക്കുള്ള നൂതന സാങ്കേതികവിദ്യകൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്‌ളാസ്സുകൾ നയിക്കും.
ബന്ധപ്പെട്ട വാർത്തകൾ: സംയോജിത കൃഷിയിൽ മണ്ണിരക്കമ്പോസ്റ്റിൻറെ ആവശ്യകത
കർഷകസംഗമം , കൃഷിയിട സന്ദർശനം , പ്രദർശനം എന്നിവയും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.
Share your comments