കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചില താപനില മാപിനികൾ രാജ്യത്തെ ഏറ്റവും ഉയർന്ന ദിനാന്തരീക്ഷ താപനില റിപ്പോർട്ട് ചെയ്യപ്പെടുകയും സംസ്ഥാനത്തെ പൊതുവേ ചൂടു വർധിച്ചുവരുന്ന തന്നെ കൂടി പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച് ജാഗ്രതപാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു.
The State Disaster Management Authority (SDMA) has advised the public to be vigilant about heat-related health problems in Kerala in the light of the recent highs and lows of some of the Central Meteorological Department's thermometers in the country and the general warming in the state.
കേരള ഉയർന്ന അന്തരീക്ഷ ആർദ്രതയുള്ള ഒരു തീരദേശ സംസ്ഥാനം ആയതിനാൽ താപനില ഉയരുന്നത് അനുഭവവേദ്യമാകുന്ന ചൂട് വീണ്ടും ഉയർത്തുകയും സൂര്യാഘാതം, സൂര്യതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും ആയതിനാൽ പൊതു ജനങ്ങൾ അതീവ ജാഗ്രത പാലിക്കാനും താഴെപറയുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശിക്കുന്നു.
പൊതുജനങ്ങൾ പതിനൊന്നു മണി മുതൽ 3pm വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കുക. കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹം ഇല്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക. ചൂട് പരമാവധി യിൽ എത്തുന്ന നട്ടുച്ചയ്ക്ക് പാചകത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക.
അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ മറ്റു രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം എടുക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
വേനൽക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ലേബർ കമ്മീഷണർ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാൻ ഉള്ള സാധ്യത മുൻനിർത്തി സൂര്യപ്രകാശം നേരിട്ട് ഏൽക്കേണ്ടിവരുന്ന തൊഴിൽ സമയം പുനഃക്രമീകരിച്ചു ഉത്തര വിടുന്നതാണ്. പിഎസ്‌സി പരീക്ഷയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കുടിവെള്ള ലഭ്യത പരീക്ഷാകേന്ദ്രങ്ങളിൽ ഉറപ്പാക്കണം. പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും 11 മണി മുതൽ 3 മണി വരെ ഉള്ള സമയത്ത് കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യണം.
ഇരുചക്രവാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ചസമയത്ത് സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. നഗരങ്ങളിൽ തണലുള്ള പാർക്കുകൾ, ഉദ്യാനങ്ങൾ പോലെയുള്ള പൊതുഇടങ്ങൾ പൊതുജനങ്ങൾക്കായി പകൽസമയങ്ങളിൽ തുറന്നു കൊടുക്കണം. ഉച്ചസമയത്ത് കന്നുകാലികളെ മേയാൻ വിടുന്നതും വെയിൽ തീർന്നതും ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. പാദരക്ഷകൾ പുറത്തിറങ്ങുമ്പോൾ ധരിക്കുക. എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക. സൂര്യാഘാതമേറ്റ് ആളുകളെ ശ്രദ്ധയിൽപ്പെട്ടാൽ അവരെ കട്ടിലിലോ തറയിലോ കിടത്തി ഫാൻ ഉപയോഗിച്ചോ, വിശറി കൊണ്ട് വീശി കാറ്റ് ലഭ്യമാക്കുക. നനഞ്ഞ തുണികൊണ്ട് ശരീരം തുടയ്ക്കുക. വെള്ളവും ദ്രവരൂപത്തിലുള്ള ആഹാരം കൊടുക്കുക.
Share your comments