8 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ കുത്തനെ വര്‍ധന.
'ഗുരുതര ആശങ്ക'യുള്ള സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ക്രമാതീത വര്‍ധന.
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും കോവിഡ് 19 സ്ഥിതിഗതികള്‍ വിലയിരുത്തി ക്യാബിനറ്റ് സെക്രട്ടറി.
കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഒരു സുപ്രധാന നേട്ടത്തില്‍. രാജ്യത്താകെ കോവിഡ് 19 വാക്സിനേഷന്‍ നല്‍കിയവരുടെ എണ്ണം ഇന്ന് 7.3 കോടി പിന്നിട്ടു.
ഇന്നു രാവിലെ ഏഴുവരെയുള്ള പ്രാഥമിക വിവരം അനുസരിച്ച് 11,53,614 സെഷനുകളിലൂടെ 7,30,54,295 വാക്സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്.
89,32,642 എച്ച്സിഡബ്ല്യുമാര്‍ (ഒന്നാം ഡോസ്), 52,96,666 എച്ച്‌സിഡബ്ല്യുമാര്‍ (രണ്ടാം ഡോസ്), 95,71,610 എഫ്എല്‍ഡബ്ല്യുമാര്‍ (ഒന്നാം ഡോസ്), 39,92,094 എഫ്എല്‍ഡബ്ല്യുമാര്‍ (രണ്ടാം ഡോസ്), 45 വയസിനു മുകളില്‍ പ്രായമുള്ള 4,45,77,337 ഗുണഭോക്താക്കള്‍ (ഒന്നാം ഡോസ്), 6,83,946 ഗുണഭോക്താക്കള്‍ (രണ്ടാം ഡോസ്) എന്നിവരാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
ആകെ നല്‍കിയ വാക്‌സിനുകളുടെ എണ്ണത്തില്‍ 6 കോടിയിലധികം (6,30,81,589) ആദ്യ ഡോസുകളാണ്. രണ്ടാം ഡോസും 1 കോടിയോട് (99,72,706) അടുക്കുകയാണ്.
Share your comments