എല്ലായിടത്തും കർഷകർ വളരെയധികം പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്നും അവരെ അതിൽ നിന്നും മാറ്റി നിർത്തി, വളർത്തിയെടുത്ത് സമൂഹത്തിന് മുന്നിൽ കാണിക്കുന്ന കൃഷി ജാഗരൻ്റെ പ്രവർത്തനം പ്രശംസനീയമാണെന്നും ഐഎസിഎആർ പ്രോജക്ട് ഡയറക്ടർ ഡോ. എസ്.കെ. മൽഹോത്ര പറഞ്ഞു.
സ്ഥാപകനും എഡിറ്റൻ ഇൻ ചീഫുമായ എം.സി ഡൊമിനിക്കിൻ്റേയും ഡയറക്ടർ ഷൈനി ഡൊമിനിക്കിൻ്റേയും സാന്നിധ്യത്തിൽ കെജെ ചൗപലിൽ ഉച്ചക്ക് കൃഷി ജാഗരനുമായി സംവദിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൃഷി, ഹോർട്ടികൾച്ചർ മേഖലകൾ സമൂഹത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണെന്നും അവരുടെ ക്ഷേമത്തിനായി നാമെല്ലാവരും പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരമാവധി ഒരുമിച്ചുചേർത്ത് സാധാരണക്കാർക്ക് വിവരങ്ങൾ നൽകണം. അത് ഇന്ന് വളരെ അടിയന്തിരമായ ഒരു ദൗത്യമാണ്.
ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന കൃഷി ജാഗരൺൻ്റെ പ്രവർത്തനങ്ങൾ ശരിക്കും പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
മറ്റ് മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്തമായി കൃഷി ജാഗരൺ എന്ന മാധ്യമം കർഷകരുടെയും കാർഷിക മേഖലയുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്നത് തീർച്ചയായും പ്രശംസനീയമായ പ്രവൃത്തിയാണ്. നിലവിൽ കർഷകർ ഏറെ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും ഇവയെല്ലാം അറിയാൻ മാധ്യമങ്ങൾ കർഷകരിലേക്ക് പോകണമെന്നും അദ്ദേഹം വ്യക്തമാക്കി. അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് അവരോട് സംസാരിക്കുകയും വിവരങ്ങൾ നേടുകയും ചെയ്യുക. വിദഗ്ധരുമായി ബന്ധപ്പെട്ട് കർഷകർക്ക് ഉചിതമായ പരിഹാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
കൃഷി ജാഗരൺ വരുന്ന ജനുവരിയിൽ പൂർണ്ണമായും തിനകളെക്കുറിച്ചുള്ള ഒരു മാസിക പുറത്തിറക്കാൻ പദ്ധതിയിടുന്നു, അത് പൂർണ്ണമായും നിയന്ത്രിക്കുന്നത് ഡോ. എസ്.കെ. മൽഹോത്രയായിരിക്കും എന്നും ഈ വേദിയിൽ വെച്ച് എം സി ഡൊമിനിക്ക് വ്യക്തമാക്കി.
ബന്ധപ്പെട്ട വാർത്തകൾ: ട്വിറ്റർ ഉപയോക്താക്കൾ ഉടൻ തന്നെ ബ്ലൂ ടിക്കിന് പണം നൽകേണ്ടി വരും!!
Share your comments