കർഷക ക്ഷേമനിധി ബോർഡിൽ അംഗമാകുന്നവർക്കുണ്ട് നിരവധി ആനുകൂല്യങ്ങൾ
5 സെൻറിൽ കുറയാതെയും, 15 ഏക്കറിൽ കവിയാതെയും ഭൂമി കൈവശമുള്ള 5 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കൃഷി പ്രധാന ഉപജീവന മാർഗമായി സ്വീകരിച്ച ഏതൊരു വ്യക്തിക്കും കർഷക ക്ഷേമനിധി ബോർഡിൽ അംഗമാകാം.
5 സെൻറിൽ കുറയാതെയും, 15 ഏക്കറിൽ കവിയാതെയും ഭൂമി കൈവശമുള്ള 5 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കൃഷി പ്രധാന ഉപജീവന മാർഗമായി സ്വീകരിച്ച ഏതൊരു വ്യക്തിക്കും കർഷക ക്ഷേമനിധി ബോർഡിൽ അംഗമാകാം. അപേക്ഷകൾ ഓൺലൈൻ വഴിയും ഡിജിറ്റൽ സേവ കോമൺ സർവീസ് സെൻറർ വഴിയും നൽകാവുന്നതാണ്. 18 നും 55 നും ഇടയിൽ പ്രായമുള്ള മൂന്ന് വർഷത്തിൽ കുറയാത്ത കൃഷി ഉപജീവനമാർഗ്ഗമായി സ്വീകരിക്കുകയും മറ്റേതെങ്കിലും അംഗം അല്ലാത്തതുമായ കർഷകർക്ക് പദ്ധതിയുടെ ഭാഗമാകാം.
Anyone who owns land not less than 5 cents and not more than 15 acres and has an annual income of less than Rs.
ആനുകൂല്യങ്ങൾ
കർഷകർ അഞ്ചു വർഷത്തിൽ കുറയാതെ അംശാദായം അടയ്ക്കുകയും, ക്ഷേമനിധിയിൽ കുടിശ്ശിക ഇല്ലാതെ അംഗമായി തുടരുകയും ചെയ്താൽ 60 വയസ്സ് പൂർത്തിയാകുമ്പോൾ അടച്ച അംശാദായത്തിന് ആനുപാതികമായി പെൻഷൻ ലഭിക്കും.
കുറഞ്ഞത് അഞ്ചുവർഷം അംശദായം കുടിശ്ശിക ഇല്ലാതെ അടച്ചശേഷം മരണമടയുന്നവരുടെ കുടുംബത്തിനാണ് കുടുംബപെൻഷൻ ലഭിക്കുക
Share your comments