കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന നടപ്പുവര്‍ഷത്തെ കാര്‍ഷിക-യന്ത്രവത്കരണ ഉപപദ്ധതിയിലൂടെ കാടുവെട്ടുയന്ത്രം മുതല്‍ കൊയ്ത്തുമെതിയന്ത്രം വരെയുള്ള കാര്‍ഷികയന്ത്രങ്ങളും ഉപകരണങ്ങളും 40 മുതല്‍ 80 ശതമാനം വരെ സബ്സിഡിയോടെ സ്വന്തമാക്കുന്നതിന് കര്‍ഷകര്‍ക്കും, കര്‍ഷകത്തൊഴിലാളികള്‍ക്കും, കര്‍ഷകഗ്രൂപ്പുകള്‍ക്കും, സംരംഭകര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം.
രജിസ്ട്രേഷന്‍, യന്ത്രങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കല്‍, ഡീലര്‍മാരെ തിരഞ്ഞെടുക്കല്‍, അപേക്ഷയുടെ തല്‍സ്ഥിതി അറിയല്‍, സബ്സിഡി ലഭിക്കല്‍ എന്നിങ്ങനെ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഓണ്‍ലൈന്‍ ആയി സംവിധാനം ചെയ്തിരിക്കുന്നതിനാല്‍ ഗുണഭോക്താക്കള്‍ക്ക് ഇക്കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട ആവശ്യമേയില്ല. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ഇടയില്‍ നിന്ന് താല്‍പ്പര്യമുള്ള യന്ത്രം വിലപേശി സ്വന്തമാക്കുവാനും ഈ പദ്ധതി ഗുണഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നു. ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും പദ്ധതിയുടെ ഭാഗമാകുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്.Beneficiaries do not need to go to government offices for this purpose as all the stages of the scheme like registration, application for machinery, selection of dealers, status of application and receipt of subsidy are arranged online. The scheme also gives the beneficiaries an opportunity to bargain for the desired machine between the manufacturers and distributors registered in the scheme.
പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയുന്നതിനും, രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കുന്നതിനും കർഷകരും നിർമ്മാതാക്കളും വിതരണക്കാരും www.agrimachinery.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. അതിൽ അഞ്ചാമത്തെ ഓപ്ഷൻ ആയ registration ഇൽ ക്ലിക്കി farmer എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് രെജിസ്റ്റർ ചെയ്യാം (സൊസൈറ്റികൾ, സഹകരണ സ്ഥാപനങ്ങൾ, കർഷക സഹകരണ സംഘങ്ങൾ എന്നിവ SOCIETIES, SHG, FPO എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക ) ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ ആണ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത്. രജിസ്ട്രേഷന്
ആവശ്യമുള്ള രേഖകൾ
1 അപേക്ഷകന്റെ ആധാർ നമ്പർ
2 ജനന തീയതി
3 മൊബൈൽ നമ്പർ
4 ബാങ്ക് പാസ്ബുക്ക്
5 റെക്കോർഡ് ഓഫ് റൈറ്റ്സ് (ഭൂനികുതി അടച്ച രശീതി തണ്ടപ്പേർ നമ്പർ (ഖാട്ടാ ), സർവ്വേ നമ്പർ (ഖസ്‌റാ )
6 പാസ്പോർട് സൈസ് ഫോട്ടോ
7 ജാതി സർട്ടിഫിക്കറ്റു (എസ്.സി,എസ്.ടി ആണെങ്കിൽ മാത്രം)
8 പാൻ കാർഡ്
9 മേൽവിലാസം തെളിയിക്കുന്ന രേഖകൾ(ഡ്രൈവിങ് ലൈസൻസ്,ഇലക്ഷൻ ഐ ഡി,ആധാർ തുടങ്ങിയവ)
രജിസ്ട്രേഷൻ പൂർത്തിയായാൽ യൂസർ ഐ ഡി യും പാസ്‌വേർഡും ലഭിക്കും ഇത് ഉപയോഗിച്ച് വേണം തുടർന്നുള്ള ഓപ്‌ഷനുകൾ നൽകാൻ.
ശ്രദ്ധിക്കുക
A (247 cent)ഹെക്ടറിൽ താഴെ ഭൂമി ഉള്ളവർ Marginal
B -2 ഹെക്ടർ വരെ ഭൂമി ഉള്ളവർ Small
ഇതിൽ കൂടുതൽ ഉള്ളവർ Others എന്ന കാറ്റഗറിയിലുമാണ് വരുന്നത്
സബ്‌സിഡി നിരക്ക്
Sc / St ചെറുകിട നാമമാത്ര കർഷകർ, വനിതാ ഗുണഭോക്താക്കൾ 50%
മറ്റ് ഗുണഭോക്താക്കൾ 40%
കർഷക സഹകരണ സംഘങ്ങൾ, കർഷകരുടെ സ്വയം സഹായ സംഘങ്ങൾ, കാർഷിക ഉത്പാദന സംഘങ്ങൾ തുടങ്ങിയ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഉള്ള സംഘങ്ങൾക്ക് 80% സബ്‌സിഡി ലഭിക്കും. Subsidy കാൽകുലേറ്റർ എന്ന ഓപ്ഷൻ വഴി നിങ്ങൾക്ക് എത്ര സബ്‌സിഡി കിട്ടുമെന്ന് മനസിലാക്കാൻ സാധിക്കും
വെബ്സൈറ്റ് സന്ദർശിച്ചാൽ എന്തൊക്കെ ഉപകരണങ്ങൾ ഏതൊക്കെ വിലയ്ക്ക് ലഭിക്കും എന്ന് വ്യക്തമായി മനസിലാക്കാൻ കഴിയുംവെബ് സൈറ്റ് ലിങ്ക് https://agrimachinery.nic.in (ഡെസ്ക്‌ടോപ്പിൽ രെജിസ്റ്റർ ചെയ്യുന്നതാണ് നല്ലത് , മൊബൈലിൽ ഗൂഗിളിൽ സേർച്ച് ചെയ്ത് സൈറ്റിൽ കയറാതെ നേരിട്ട് സേർച്ച് റിസൽട്ടിൽ farmer രെജിസ്ട്രേഷൻ എന്ന ഓപ്‌ഷനിൽ നിന്നും രജിസ്റ്റർ ചെയ്യാം)
പ്രത്യേകം ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ
1) നിങ്ങൾ വാങ്ങുന്ന മെഷീൻ ഈട് നില്കുന്നത് ആണെന്നും സർവീസ് നല്ലതാണോ എന്നും നിങ്ങൾക്ക് അനുയോജ്യമായത് ആണോ എന്നും നോക്കി വാങ്ങാൻ ശ്രദ്ധിക്കുക. ഈ മേഖലയിലെ വിദഗ്ധരോടും യന്ത്രങ്ങൾ ഉപയോഗിക്കുന്ന കർഷകരോടും ചോദിച്ചു മനസിലാക്കുക.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :LED ബൾബുകൾ ഉടൻ വീടുകളിലേക്ക്..!
Share your comments