നമ്മുടെ സമ്പാദ്യം മുഴുവൻ കുട്ടികൾക്കാണെന്ന് പറയാറുണ്ടെങ്കിലും അവർക്കായി നിങ്ങളെന്താണ് സുരക്ഷിതമായി മാറ്റിവച്ചിരിക്കുന്നത്? കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും വിവാഹവും അങ്ങനെ ഭാവിയിലെ എല്ലാ കാര്യങ്ങളും അല്ലലില്ലാതെ നിർവഹിക്കണമെങ്കിൽ അതിൽ സാമ്പത്തികമായി ഒരു കെട്ടുറപ്പ് നൽകണം. ഇതിനായി അവർ കുരുന്നായിരിക്കുമ്പോഴെ നിക്ഷേപങ്ങളും സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്തണം.
വിശ്വാസ്യതയും സുരക്ഷയുമുള്ള ദീർഘ കാല നിക്ഷേപങ്ങൾ കുട്ടികളുടെ ഭാവിയ്ക്കായി തെരഞ്ഞെടുക്കുക എന്നതാണ് ഇതിനുള്ള ഏറ്റവും മികച്ച ഉപായം. ഇവയിൽ സർക്കാരിന്റെ ഉറപ്പ് കൂടി ലഭ്യമാകുകയാണെങ്കിൽ പിന്നെയൊന്നും നോക്കണ്ട. നിങ്ങളുടെ മാസ വേതനത്തിൽ നിന്ന് വളരെ തുച്ഛമായ തുക മാറ്റിവച്ചു തുടങ്ങാം.
പോസ്റ്റ് ഓഫീസുകളിലൂടെയും കേന്ദ്ര സർക്കാർ പദ്ധതികളിലൂടെയും കുട്ടികൾക്ക് വേണ്ടി ആരംഭിക്കാവുന്ന ദീർഘകാല നിക്ഷേപ പദ്ധതികളെ കുറിച്ചാണ് ചുവടെ വിവരിക്കുന്നത്. ഇനിയും കുട്ടികൾക്കായി ഏത് നിക്ഷേപ പദ്ധതി വേണമെന്ന് നിങ്ങൾ തീരുമാനിച്ചിട്ടില്ലെങ്കിൽ അവയ്ക്ക് വ്യക്തത നൽകാൻ ഈ 6 നിക്ഷേപങ്ങളെ കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കണം.
ഓൺലൈനായും മൂന്നക്കമുള്ള തുകയിലുമെല്ലാം ആരംഭിക്കാവുന്ന നിക്ഷേപ പദ്ധതികൾ വരെ ഇക്കൂട്ടത്തിലുണ്ട്.
1. സുകന്യ സമൃദ്ധി യോജന (Sukanya Samriddhi Yojana)
പെൺകുട്ടികൾക്ക് സുരക്ഷിത ഭാവി ഉറപ്പുവരുന്നതിനുള്ള ഈ പദ്ധതിയിലൂടെ മികച്ച പലിശ നിരക്കിൽ സമ്പാദ്യം വളർത്താനുമാകും. പെൺകുട്ടി 10 വയസിലെത്തുന്നതിന് മുൻപ് ഈ പദ്ധതിയിൽ ചേരണം. ഒരു രക്ഷകർത്താവിന് പരമാവധി 2 പെൺകുട്ടികളെ പദ്ധതിയിൽ ചേർക്കാം. പ്രതിവർഷം ഒന്നര ലക്ഷം രൂപ വരെ നിക്ഷേപം നടത്താവുന്ന Sukanya Samriddhi Yojanaയിൽ കുറഞ്ഞത് 250 രൂപ നിക്ഷേപിക്കാം. 7.6 ശതമാനമാണ് നിലവിൽ പലിശ നിരക്ക്.
2. പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം (Post Office Recurring Deposit)
പോസ്റ്റ് ഓഫീസ് ആർഡി എന്നറിയപ്പെടുന്ന ഈ നിക്ഷേപം പെൺകുട്ടികൾക്ക് ശോഭനമായ ഭാവി ഉറപ്പ് നൽകുന്നു. ബാങ്കുകൾ പോലെ പോസ്റ്റ് ഓഫീസുകൾ വഴിയും ആവർത്തന നിക്ഷേപം നടത്താമെന്നതിന്റെ ഉദാഹരമാണിത്. പെൺകുട്ടി പ്രായപൂർത്തിയായില്ലെങ്കിലും നിക്ഷേപത്തിനായി RD അക്കൗണ്ട് തുടങ്ങാം. അല്ലെങ്കിൽ രക്ഷകർത്താവിനും പദ്ധതിയിൽ ഭാഗമാകാം. 5.8 ശതമാനമാണ് പലിശനിരക്ക്. 5 വർഷമാണ് പോസ്റ്റ് ഓഫീസ് ആർഡിയുടെ കാലാവധി.
2. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്
1950 മുതൽ നിലവിലുള്ള ഒരു പദ്ധതിയാണിത്. 100 രൂപയാണ് ഈ പദ്ധതിക്ക് കീഴിൽ നിക്ഷേപിക്കേണ്ട കുറഞ്ഞ തുക. ഉയർന്ന നിക്ഷേപത്തിന് പരിധിയില്ല. 1.5 ലക്ഷം വരെയാണ് ഈ പദ്ധതിക്ക് ലഭിക്കുന്ന നികുതി ആനുകൂല്യം.
3. പബ്ലിക് പ്രോവിഡന്റ് ഫണ്ട് (Public Provident Fund- PPF)
പിപിഎഫ് അഥവാ പബ്ലിക് പ്രോവിഡന്റ് ഫണ്ടിലൂടെ സുരക്ഷിതമായ ഭാവി നിങ്ങളുടെ കുട്ടിയ്ക്ക് ഉറപ്പുവരുത്താം. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ മാതാപിതാക്കളാണ് ഇതിൽ അംഗത്വം എടുക്കേണ്ടത്. പദ്ധതിയുടെ കാലയളവ് 15 വർഷമാണ്. ആവശ്യമെങ്കിൽ തുടർന്നുള്ള 5 വർഷവും കാലാവധി നീട്ടികിട്ടും. നിക്ഷേപത്തിലൂടെ സമ്പാദ്യമുണ്ടാക്കാമെന്ന് മാത്രമല്ല, വായ്പ എടുക്കാനുള്ള സംവിധാനവുമുണ്ട്.
4. കിസാൻ വികാസ് പത്ര (Kisan Vikas Patra)
നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി തിരിച്ചുകിട്ടുമെന്നതിനാൽ തന്നെ കേന്ദ്ര സർക്കാരിന്റെ ജനപ്രിയ പദ്ധതിയായി മാറിയ കിസാൻ വികാസ് പത്രയിലൂടെ കുട്ടുകൾക്കായി സുരക്ഷിത ഭാവി കെട്ടിപ്പടുക്കാം. മധ്യവർഗ കുടുംബത്തിലുള്ളവർക്ക് കുട്ടികൾക്കായി കരുതിവയ്ക്കാവുന്ന സമ്പാദ്യ പദ്ധതിയാണിത്. ഏറ്റവും കുറഞ്ഞത് 1000 രൂപ നിക്ഷേപം നടത്താവുന്ന പദ്ധതിയ്ക്ക് ഉയർന്ന നിക്ഷേപ പരിധിയില്ല. എന്നാൽ ഇതിൽ നിന്ന് ലഭ്യമാകുന്ന പലിശക്ക് നികുതി കൊടുക്കണം.
ബന്ധപ്പെട്ട വാർത്തകൾ: PM Kisan നിയമങ്ങളിൽ മാറ്റം; 6000 രൂപ ലഭിക്കാൻ ആധാറിനൊപ്പം ഈ രേഖകളും നിർബന്ധം
30 മാസങ്ങൾക്ക് ശേഷമാണ് പദ്ധതിയിൽ നിന്ന് തുക പിൻവലിക്കാനാകൂ. 10 വർഷവും 4 മാസവും കൊണ്ട് നിക്ഷേപിച്ച തുക ഇരട്ടിയായി ലഭിക്കും. ഒറ്റയ്ക്കും ജോയിന്റായും അക്കൗണ്ട് തുടങ്ങാം. അടുത്തുള്ള പോസ്റ്റ് ഓഫീസിലൂടെ ഓഫ് ലൈനായും പദ്ധതിയിൽ അംഗത്വമെടുക്കാം.
5. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (Post Office Monthly Income Scheme)
നിക്ഷേപം ആരംഭിച്ച് 5 വർഷങ്ങൾക്ക് ശേഷം പ്രതിമാസം വരുമാനം ഉറപ്പാക്കാവുന്ന പദ്ധതിയാണ് ഇത്. 1500 രൂപ മുതൽ കുട്ടികൾക്കായി നിക്ഷേപിച്ച് തുടങ്ങാം. 4.5 ലക്ഷം രൂപയാണ് പരമാവധി തുക.
Share your comments