നിക്ഷേപത്തിന് ഉയർന്ന പലിശ നിരക്ക് ലഭിക്കുന്ന ബാങ്കുളെകുറിച്ചാണ് പ്രതിപാദിക്കുന്നത്. മുതിർന്ന പൗരന്മാർക്കുമാത്രമാണ് ഇത്തരത്തിൽ നിക്ഷേപങ്ങൾക്ക് അധിക പലിശനിരക്ക് നൽകുന്നത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നി ബാങ്കുകളാണ് അവ.
ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐ പേഴ്സണൽ ലോൺ: പലിശ നിരക്ക്, ആവശ്യമായ രേഖകൾ, മറ്റ് വിശദാംശങ്ങൾ
- എസ്ബിഐയുടെ `എസ്ബിഐ വി കെയർ' മുതിർന്ന പൗരന്മാർക്കായി അവതരിപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതിയാണ്. പദ്ധതിക്ക് കീഴിൽ അഞ്ച് വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപത്തിന് ഉയർന്ന പലിശ നിരക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്കുമാത്രമാണ് പദ്ധതിക്ക് കീഴിൽ അധിക പലിശ ലഭിക്കുക. 60 വയസിന് മുകളിൽ പ്രായമുള്ളവരുടെ വരുമാനം സംരക്ഷിക്കുന്നതിനായുള്ള ഡിപ്പോസിറ്റ് സ്കീം ആണിത്. 7.5 ശതമാനമാണ് പരമാവധി പലിശ നിരക്ക്. പദ്ധതിക്ക് കീഴിൽ നിക്ഷേപം നടത്താൻ ആകുന്ന കാലാവധി എസ്ബിഐ ഓരോ തവണയും നീട്ടി നൽകാറുണ്ട്. 2024 മാർച്ച് 31 ആണ് അവസാന കാലാവധി.
- ഐസിഐസിഐ ബാങ്കിന്റെ "ഐസിഐസിഐ ബാങ്ക് ഗോൾഡൻ ഇയേഴ്സ് എഫ്ഡി" യാണ് ഉയർന്ന പലിശ നിരക്ക് തരുന്ന മറ്റൊരു നിക്ഷേപ പദ്ധതി. അഞ്ചു വർഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് 0.10 ശതമാനം വരെ അധിക പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്കീമിന് കീഴിലും വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 7.50 ശതമാനം ആണ്. നിക്ഷേപിക്കാനുള്ള അവസാന തീയതി 2024 ഏപ്രിൽ 30 ആണ്. മുതിർന്ന പൗരന്മാർക്ക് ഐസിഐസിഐ ബാങ്ക് മുതിർന്ന പൗരന്മാർക്ക് 3.5 ശതമാനം മുതൽ 7.65 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 15 മാസം മുതൽ രണ്ടു വർഷം വരെ 7.65 ശതമാനം ആണ് ഏറ്റവും ഉയർന്ന പലിശ നിരക്ക്.
- എച്ച്ഡിഎഫ്സിയുടെ എച്ച്ഡിഎഫ്സി ബാങ്ക് സീനിയർ സിറ്റിസൺ കെയർ എഫ്ഡി, അഞ്ചു വർഷവും ഒരു ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 0.25 ശതമാനം അധിക ശതമാനം പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. എച്ച്‌ഡിഎഫ്‌സി ബാങ്ക് മുതിർന്ന പൗരന്മാർക്ക് 3.5 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു.
Share your comments