<
  1. News

ഒട്ടും റിസ്‌ക്കില്ലാതെ നിക്ഷേപം നടത്തി നല്ല മാസ വരുമാനം നേടാൻ സഹായിക്കുന്ന ചില പദ്ധതികള്‍

നമ്മൾ ഓരോരുത്തരുടെയും നിക്ഷേപ ലക്ഷ്യങ്ങളും വ്യത്യസ്തമാണ്. ദീർഘകാല സാമ്പത്തിക ആവശ്യങ്ങൾക്ക് നിക്ഷേപിക്കുന്നവരും മാസ വരുമാനം ആഗ്രഹിക്കുന്നവരുമുണ്ടാകും. അതിനാൽ പലതരം നിക്ഷേപ പദ്ധതികളും ഇന്ന് ലഭ്യമാണ്. ഏതൊക്കെയാണെന്ന് നോക്കാം.

Meera Sandeep
These schemes help you earn good monthly income by investing without any risk
These schemes help you earn good monthly income by investing without any risk

നമ്മൾ ഓരോരുത്തരുടെയും നിക്ഷേപ ലക്ഷ്യങ്ങളും വ്യത്യസ്തമാണ്. ദീർഘകാല സാമ്പത്തിക ആവശ്യങ്ങൾക്ക് നിക്ഷേപിക്കുന്നവരും മാസ വരുമാനം ആഗ്രഹിക്കുന്നവരുമുണ്ടാകും. അതിനാൽ പലതരം നിക്ഷേപ പദ്ധതികളും ഇന്ന് ലഭ്യമാണ്.  ഏതൊക്കെയാണെന്ന് നോക്കാം.

- ബാങ്ക് ഓഫ് ബറോഡ മന്ത്ലി ഇൻകം പ്ലാൻ: അധിക വരുമാനം തേടുന്നവര്‍ക്കായി ബാങ്ക് ഓഫ് ബറോഡ അവതരിപ്പിച്ച നിക്ഷേപമാണ് മന്ത്‌ലി ഇന്‍കം പ്ലാന്‍. നിക്ഷേപത്തില്‍ നിന്നുള്ള പലിശ മാസത്തില്‍ ലഭിക്കും. വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. 1,000 രൂപയാണ് കുറഞ്ഞ നിക്ഷേപം.

100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം. ഉയർന്ന പരിധിയില്ല. 12 മാസം മുതല്‍ 120 മാസം വരെയാണ് നിക്ഷേപത്തിന്റെ കാലാവധി. 6.10 ശതമാനം മുതല്‍ 6.25 ശതമാനം വരെ പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശ നേടാം.

- യൂണിയൻ ബാങ്ക് മാസ വരുമാന പദ്ധതി (എംഐഎസ്): പ്രായ പരിധിയില്ലാതെ തിരഞ്ഞെടുക്കാവുന്ന നിക്ഷേപമാണ് യൂണിയന്‍ ബാങ്ക് മന്ത്ലി ഇന്‍കം സ്‌കീം. 12 മാസം മുതൽ 120 മാസം വരെ നിക്ഷേപം നടത്താം. ചുരുങ്ങിയത് 1,000 രൂപ നിക്ഷേപിക്കണം.100 ന്റെ ഗുണിതങ്ങളായി എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം.

യൂണിയന്‍ ബാങ്ക് ഒക്ടോബറില്‍ പുതുക്കിയ പലിശ നിരക്ക് പ്രകാരം 6.30 ശതമാനം മുതല്‍ 7 ശതമാനം വരെ പലിശ ലഭിക്കും. കാലാവധിക്ക് മുന്‍പ് നിക്ഷേപം പിന്‍വലിക്കാന്‍ അനുവദിക്കും. 7 ദിവസത്തിന് മുകളില്‍ നിക്ഷേപം പിന്‍വലിച്ചാല്‍ 1 ശതമാനം പിഴ ഈടാക്കും.

- ഐസിഐസിഐ ബാങ്ക് മാസ വരുമാന: പദ്ധതി ഐസിഐസിഐ ഫിക്സഡ് ഡെപ്പോസിറ്റ് മന്ത്രി ഇന്‍കം ഓപ്ഷനിൽ പ്രായ പരിധിയില്ലാതെ നിക്ഷേപിക്കാം. വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. നിക്ഷേപത്തിന് ചുരുങ്ങിയത് 1 ലക്ഷം രൂപ ആവശ്യമാണ്. 25,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം.

നിശ്ചിത കാലം നിക്ഷേപുച്ച ശേഷം നിക്ഷേപവും പലിശയും ചേർന്ന് മാസത്തില്‍ ആന്യുറ്റിയായി വിതരണം ചെയ്യുന്ന പദ്ധതിയാണിത്. നിക്ഷേപ കാലയളവും പേ ഔട്ട് കാലാവധിയും ചുരുങ്ങിയത് 24 മാസമാണ്. 5.35 ശതമാനമാണ് പലിശ നിരക്ക്.

- എസ്ബിഐ ആന്യുറ്റി നിക്ഷേപം: പ്രായ പരിധിയില്ലാതെ ഏതൊരാൾക്കും നിക്ഷേപിക്കാവുന്ന പദ്ധതിയാണ് എസ്ബിഐ ആന്യുറ്റി നിക്ഷേപം. നാല് തരം കാലവധിയില്‍ എസ്ബിഐ ആന്വിറ്റി പദ്ധതിയില്‍ ചേരാം. 36, 60,84, 120 മാസങ്ങളുടെ കാലാവധിയില്‍ നിക്ഷേപം നടത്താം. ചുരുങ്ങിയത് മാസം 1,000 രൂപയാണ് ആന്വിറ്റിയായി ലഭിക്കും.

36 മാസ കാലാവധി തിരഞ്ഞെടുക്കുന്നൊരാൾക്ക് 36,000 രൂപയെങ്കിലും ആന്വിറ്റി ഡെപ്പോസിറ്റ് പദ്ധതിയിലേക്ക് നിക്ഷേപിക്കണം. എസ്ബിഐ ടേം ഡെപ്പോസിറ്റുകള്‍ക്ക് നല്‍കുന്ന പലിശ നിരക്ക് തന്നെയാണ് ആന്യുറ്റി നിക്ഷേപത്തിനും നല്‍കുന്നത്. 15 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് കാലവധിക്ക് മുന്‍പുള്ള പിന്‍വലിക്കല്‍ അനുവദിക്കും. ടേം ഡെപ്പോസിറ്റിന് ബാധകമായ പിഴ ഈടാക്കും.

- പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി: പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാൻ സാധിക്കും. വ്യക്തിഗത അക്കൗണ്ടിൽ പരമാവധി നിക്ഷേപിക്കാവുന്ന തുക 4.50 ലക്ഷം രൂപയാണ്. സംയുക്ത അക്കൗണ്ടിൽ 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും.

6.7 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് നൽകുന്ന പലിശ നിരക്ക്. വ്യക്തിഗത അക്കൗണ്ടിൽ മാസത്തിൽ 2512 രൂപ നേടാനാകും. സംയുക്ത അക്കൗണ്ടിൽ മാസത്തിൽ 5,025 രൂപ വരുമാനം നേടാം. എല്ലാ പോസ്റ്റ് ഓഫീസികളിലും അക്കൗണ്ടെടുക്കാം. അഞ്ച് വർഷമാണ് പദ്ധതിയുടെ കാലാവധി.

English Summary: These schemes help you earn good monthly income by investing without any risk

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds