ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയതിനെ തുടർന്ന് പല ബാങ്കുകളും നിക്ഷേപ പലിശ ഉയർത്തിയിരുന്നു. എസ്ബിഐ 7.25 ശതമാനം പലിശ നിരക്ക് വരെയാണ് നൽകുന്നത്. സ്മോൾ ഫിനാൻസ് ബാങ്കുകളായ സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കും യൂണിറ്റി സോമോൾ ഫിനാൻസ് ബാങ്കും ഇപ്പോൾ നിക്ഷേപത്തിന് ഒൻപത് ശതമാനം വരെ പലിശ നൽകുന്നുണ്ട്.
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
ഈ ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്ക് 50 ബേസിസ് പോയിന്റായി വർധിപ്പിച്ചിട്ടുണ്ട്. ഡിസംബർ ആറ് മുതൽ പുതിയ പലിശ നിരക്ക് പ്രാബല്യത്തിൽ വന്നു. ഈ സ്കീമിൽ മുതിർന്ന പൗരന്മാർക്ക് 9.26 ശതമാനം വരെ പലിശ ലഭിക്കും. സാധാരണ നിക്ഷേപകർക്ക് രണ്ട് കോടിയിൽ താഴെയുള്ള എഫ്‌ഡികളിൽ നിന്ന് പരമാവധി 9.01 ശതമാനം പലിശ ലഭിക്കും. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് ഏഴ് ദിവസം മുതൽ 14 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് സാധാരണ പൗരൻമാർക്ക് നാല് ശതമാനവും മുതിർന്ന പൗരൻമാർക്ക് 4.50 ശതമാനവും പലിശയാണ് നൽകുന്നത്. 15 ദിവസം മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.25 ശതമാനം 4.75 ശതമാനം എന്നിങ്ങനെയാണ് പലിശ. 46 ദിവസം മുതൽ 90 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനം അഞ്ച് ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്. 91 ദിവസം മുതൽ ആറ് മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് അഞ്ച് ശതമാനം മുതൽ 5.5 ശതമാനം വരെ പലിശ ലഭിക്കും. 6 മാസം മുതൽ 9 മാസം വരെ 5.50 ശതമാനം 6.14 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.
9 മാസം മുതൽ 1 വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് ആറ് ശതമാനം മുതൽ 6.66 ശതമാനം വരെയാണ് പലിശ നിരക്ക്. ഒരു വർഷം മുതൽ ഒന്നര വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ഏഴ് ശതമാനം മുതൽ 7.71 ശതമാനം വരെ പലിശ ലഭിക്കും. രണ്ട് വർഷം മുതൽ 998 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.51 ശതമാനം മുതൽ 8.25 ശതമാനം വരെ പലിശ ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: നിക്ഷേപ പലിശ പുതുക്കി ഫെഡറൽ ബാങ്കും മറ്റു ബാങ്കുകളും
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
ഉയർന്ന നിക്ഷേപ പലിശ നൽകുന്ന മറ്റൊരു സ്മാൾ ഫിനാൻസ് ബാങ്കാണിത്. ബാങ്കിന്റെ നിക്ഷേപ പലിശ 2022 നവംബർ 21 മുതൽ പുതുക്കി നിശ്ചയിച്ചിരുന്നു. സാധാരണ പൗരൻമാർക്ക് പരമാവധി 8.50% പലിശയും മുതിർന്ന പൗരൻമാർക്ക് ഒൻപത് ശതമാനം പലിശയും ലഭിക്കും. 181 ദിവസത്തെ നിക്ഷേപങ്ങൾക്കാണ് ഈ പലിശ നിരക്ക് ലഭിക്കുക. ഒരു വർഷത്തേക്ക് 7.35 ശതമാനം പലിശയാണ് നൽകുന്നത്. രണ്ട് വർഷത്തേക്ക് 7.40 ശതമാനം പലിശയും. മൂന്ന് വർഷത്തേക്ക് 7.65 ശതമാനം പലിശയും ലഭിക്കും. നാല്, അഞ്ച് വർഷ കാലാവധിയിലെ നിക്ഷേപങ്ങൾക്ക് 7.65 ശതമാനമാണ് പലിശ നിരക്ക്.
Share your comments