ചെക്ക് തട്ടിപ്പ് തടയുന്നതിനായി കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു റിസർവ് ബാങ്ക് പോസിറ്റീവ് പേ എന്ന സംവിധാനം ആവിഷ്കരിച്ചത്. 50,000 രൂപയ്ക്ക് മുകളിലുള്ള ചെക്കുകൾ കൈമാറുന്നതിന്, ചെക്ക് നൽകുന്നയാൾ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. ഇതുവഴി മാത്രമേ ബാങ്കുകൾ ചെക്കുകൾ ക്ലിയര്‍ ചെയ്യുകുള്ളൂ. ഈ നിയമം 2021 ജനുവരി 1 മുതല്‍ പ്രാബല്യത്തിൽവരും.
ചെക്കുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ചെക്ക് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയാനുമാണ് RBI, പോസിറ്റീവ് പേ സംവിധാനം നടപ്പിലാക്കിയത്. പോസിറ്റീവ് പേയ്ക്ക് കീഴിൽ ചെക്ക് നല്‍കുന്ന വ്യക്തി ഇടപാടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ബാങ്കിന് കൈമാറണം. ചെക്ക് നമ്പര്‍, ചെക്ക് ഡേറ്റ്, ചെക്ക് ഉടമയുടെ പേര്, അക്കൗണ്ട് വിവരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവകൂടാതെ ചെക്കിന്റെ ഫ്രണ്ട്, റിവേഴ്സ് ചിത്രങ്ങൾ എന്നിവയും ബാങ്കിന് നൽകണം. ചെക്ക് നൽകുന്നയാൾക്ക് ഈ വിശദാംശങ്ങൾ SMS, Mob App, Internet Banking, ATM, മുതലായ വഴി ബാങ്കിൽ സമർപ്പിക്കാം.
പോസിറ്റീവ് പേ വഴി ചെക്ക് ഉടമ നൽകിയിരിക്കുന്ന വിവരങ്ങൾ പരിശോധിച്ച് മാത്രമേ ചെക്ക് മാറാൻ എത്തിയ ആൾക്ക് പണം നൽകുകയുള്ളൂ. ചെക്കുമായി ബാങ്കിലെത്തുമ്പോള്‍ അക്കൗണ്ട് ഉടമ നല്‍കിയ വിവരങ്ങള്‍ ചെക്കിലുള്ള വിവരങ്ങളുമായി പോസിറ്റീവ് പേ സംവിധാനം ഒത്തുനോക്കും. വിവരങ്ങള്‍ കൃത്യമല്ലെങ്കില്‍ ചെക്ക് പ്രോസസ്സിംഗ് നടക്കില്ല. നല്‍കിയ വിവരങ്ങളില്‍ തെറ്റുണ്ടെന്ന് കണ്ടാല്‍ ഇഷ്യൂ ചെയ്ത വ്യക്തിയുടെ പക്കലേക്ക് ചെക്ക് തിരിച്ചയക്കപ്പെടും. നിലവില്‍ സിടിസ് സംവിധാനം വഴിയാണ് ബാങ്കുകള്‍ ചെക്ക് പരിശോധിക്കുന്നത്. ദേശീയ പേമെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ (NPCI) യുടെ സഹായത്തോടെ പോസിറ്റീവ് പേ സംവിധാനം സിടിഎസിന്റെ ഭാഗമാക്കും.
NPCI പോസിറ്റീവ് പേയുടെ സൗകര്യം വികസിപ്പിക്കുകയും മുഴുവൻ ബാങ്കുകൾക്ക് ലഭ്യമാക്കുകയും ചെയ്യും. പക്ഷെ ചെക്കുകള്‍ക്ക് പോസിറ്റീവ് പേ സംവിധാനം ഏര്‍പ്പെടുത്തണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള വിവേചനാധികാരം അക്കൗണ്ട് ഉടമകള്‍ക്കാണ്. അതേസമയം അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്ക് ഇടപാടുകള്‍ക്ക് പോസിറ്റീവ് പേ നിര്‍ബന്ധമാക്കും.
Summary
RBI has introduced Positive Pay system to ensure the security of cheques and to prevent cheque fraud. To hand over cheques above Rs 50,000, the cheque issuer is required to provide details.
Share your comments